മദ്യനയത്തില്‍ സര്‍ക്കാര്‍ വാദം പച്ചക്കളളം; ആലോചനയോഗത്തിന് ശേഷമാണ് ബാറുടമകള്‍ പിരിവിന് ഇറങ്ങിയത്. ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

Written by Taniniram

Published on:

തിരുവനന്തപുരം: മദ്യനയത്തില്‍ സര്‍ക്കാര്‍ വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ടൂറിസം മന്ത്രിയും എക്‌സൈസ് മന്ത്രിയും പറഞ്ഞത് മദ്യനയത്തില്‍ പ്രാഥമിക ആലോചന നടന്നിട്ടില്ലെന്നാണ്. എന്നാല്‍ മദ്യനയത്തില്‍ മൂന്ന് യോഗങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടിണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലും ബാറുടമകളെ പങ്കെടുപ്പിച്ച് സൂം മീറ്റിങും നടത്തിയതായും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.

മദ്യനയം മാറ്റത്തില്‍ പരാതി ലഭിച്ചിട്ടും വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാത്തത് ദുരൂഹമാണ്. വിഷയത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു. മദ്യനയത്തില്‍ നടത്തിയ യോഗത്തിനു ശേഷമാണ് ബാര്‍ ഉടമകള്‍ പണം പിരിക്കാന്‍ ഇറങ്ങിയത്. സൂം മീറ്റിഗില്‍ ബാര്‍ ഉടമകളുടെ പ്രതിനിധികളും പങ്കെടുത്തിട്ടുണ്ട്. ഡി.ജി.പിക്ക് എക്സൈസ് മന്ത്രി നല്‍കിയ പരാതി അഴിമതിയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണെന്നും. മദ്യനയത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.

See also  ഓട്ടോറിക്ഷകൾക്കു സംസ്ഥാന പെർമിറ്റ് ; കേരളത്തിലെവിടെയും ഓടാം

Leave a Comment