ഫ്രീസറിൽ ഐസ് കട്ടപിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്; ഈ പൊടിക്കൈകൾ പരീക്ഷിച്ചോളൂ…

Written by Web Desk1

Published on:

ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ വളരെ വിരളമായിരിക്കും. എന്ത് സാധനങ്ങൾ വാങ്ങുന്നതും പാകം ചെയ്യുന്നതും അതല്ലാം ഫ്രിഡ്ജിൽ നിധിപോലെ സൂക്ഷിക്കുന്നവരാണേറെയും! എന്നാൽ പലപ്പോഴും ഫ്രീസറിൽ ഐസ് നിറഞ്ഞ് കട്ടപിടിച്ചിരിക്കുന്നത് നമുക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. സാധനങ്ങൾ ഫ്രീസറിൽ വയ്‌ക്കുന്നതിനും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഐസ് നിറഞ്ഞിരിക്കുന്ന സമയങ്ങളിൽ ഫ്രീസറിൽ സാധനങ്ങൾ വച്ചിട്ടുണ്ടെങ്കിൽ ഉറഞ്ഞുപോയ സാധനങ്ങൾ പുറത്തെടുക്കാനും പണിപ്പെടേണ്ടി വരുന്നു. ഇത്തരം പ്രശ്‌നങ്ങൾ പൊതുവെ എല്ലാ വീടുകളിലുമുള്ളതാണ്. അതിനൊരു പരിഹാരം തേടുകയാണെങ്കിൽ ഇനി പറയുന്ന പൊടിക്കൈകൾ പരീക്ഷിച്ചോളൂ..

സാധനങ്ങൾ വച്ചില്ലെങ്കിൽ പോലും ഫ്രിഡ്ജ് ഇടയ്‌ക്കിടെ തുറക്കുന്ന ശീലം നമുക്കുണ്ടായിരിക്കും. ഇങ്ങനെ ചെയ്യുന്ന്ത് ഫ്രിഡ്ജിന്റെ മോയ്‌സ്ച്വർ കണ്ടന്റ് കുറയുന്നു. തത്ഫലമായി ഫ്രിഡ്ജിൽ ഐസ് രൂപപ്പെടുന്നു. അതിനാൽ അനാവശ്യമായി ഫ്രിഡ്ജ് തുറക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ഫ്രീസറിൽ സാധനങ്ങൾ വയ്‌ക്കുന്നതിന് മുമ്പായി നന്നായി വ്യത്തിയാകാൻ ശ്രദ്ധിക്കുക. ഫ്രിഡ്ജിന്റെ അടിയിൽ വെള്ളം പോകുന്നതിനായുള്ള ഒരു പൈപ്പുണ്ട്. ഇതിൽ അഴുക്ക് നിറയുമ്പോഴും ഫ്രീസറിൽ ഐസ് ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ പൈപ്പ് വ്യത്തിയായിസൂക്ഷിച്ചാൽ ഒരു പരിധി വരെ ഐസ് ഉണ്ടാവുന്നത് തടയാൻ സാധിക്കും. കൂടാതെ ഫ്രിഡ്ജിന്റെ താപനില എപ്പോഴും 18 ഡിഗ്രി സെൽഷ്യസായി നിലനിർത്താൻ ശ്രദ്ധിക്കുക.

See also  പപ്പടം എണ്ണയില്ലാതെ പൊള്ളിച്ചെടുക്കാൻ സൂത്രവിദ്യ….

Leave a Comment