കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

Written by Web Desk1

Published on:

കാസർകോട് (Kasarkod) : കാസർകോട് കുറ്റിക്കോലിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. ഞായർ രാവിലെ 8.30ന് ബോവിക്കാനം കുറ്റിക്കോൽ റോഡിൽ ബേത്തൂർപ്പാറ കുന്നുമ്മലിലായിരുന്നു അപകടം. ബന്തടുക്ക സ്വദേശിയും ബന്തടുക്ക മണവാട്ടി ടെക്സ്റ്റൈൽസ് ഉടമയുമായ കെ കെ കുഞ്ഞികൃഷ്ണൻ (60), ഭാര്യ ചിത്രകല (50) എന്നിവരാണ് മരിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി ബന്തടുക്ക യൂണിറ്റ് പ്രസിഡന്റാണ് കെ കെ കുഞ്ഞികൃഷ്ണൻ.

കല്യാണത്തിന് പങ്കെടുക്കാനായി ബന്തടുക്കയിൽ നിന്നും കാസർകോട് ഭാഗത്തേക്ക് സ്‌കൂട്ടറിൽ പോവുകയായിരുന്നു ദമ്പതികൾ. എതിരെ വന്ന കാർ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. മുപ്പത് മീറ്റർ ദൂരത്തേക്ക് തെറിച്ച സ്‌കൂട്ടി മൺതിട്ടയിലിടിച്ച് നിൽക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായും തകർന്നു.

See also  കൊടുങ്ങല്ലൂരില്‍ സ്വകാര്യ ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

Related News

Related News

Leave a Comment