ഫ്രിഡ്ജിലെ ദുര്‍ഗന്ധം മാറാൻ ഇതാ ചില സൂത്രപ്പണികള്‍!!

Written by Web Desk1

Published on:

ഫ്രിഡ്ജ് ഇല്ലാതെ ആധുനിക അടുക്കള അപൂര്‍ണമാണ്. അടുക്കള മുഴുവന്‍ വൃത്തിയാക്കിയാലും ഫ്രിഡ്ജ് എങ്ങനെയാണ് ശരിയായി വൃത്തിയാക്കേണ്ടതെന്ന് പലര്‍ക്കും അറിയില്ല. അതിനാല്‍ തന്നെ ദുര്‍ഗന്ധമുണ്ടാവുക സ്വാഭാവികമാണ്. ചില ചെറിയ മാര്‍ഗങ്ങള്‍ അവലംബിച്ചാല്‍ ഫ്രിഡ്ജിലെ ദുര്‍ഗന്ധം അകറ്റാവുന്നതാണ്.

നന്നായി വൃത്തിയാക്കുക

എപ്പോഴാണ് നിങ്ങള്‍ അവസാനമായി റഫ്രിജറേറ്റര്‍ വൃത്തിയാക്കിയത്? അനാവശ്യ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയാണ് ആദ്യപടി. മാത്രമല്ല, പഴകിയ ഭക്ഷണ വസ്തുക്കളുടെ സാന്നിധ്യവും വൈദ്യുതിപ്രശ്‌നം മൂലവും റഫ്രിജറേറ്ററില്‍ നിന്ന് ദുര്‍ഗന്ധമുണ്ടാവാന്‍ സാധ്യതയുണ്ട്. വൈദ്യുതി തടസ്സം കാരണം നിങ്ങളുടെ റഫ്രിജറേറ്റര്‍ ഓഫായി തുടരുകയാണെങ്കില്‍, അതിലെ ഭക്ഷണപദാര്‍ഥങ്ങള്‍ കേടാവാന്‍ സാധ്യതയുണ്ട്. ഇത്തരത്തിലുണ്ടായാല്‍ ഉടന്‍ തന്നെ കേടായ ഭക്ഷണം എടുത്ത് ഒഴിവാക്കേണ്ടതാണ്.

ഫ്രീസറിനെ മറക്കരുത്

റഫ്രിജറേറ്ററിന്റെ ഫ്രീസര്‍ പതിവായി വൃത്തിയാക്കിയില്ലെങ്കില്‍ ദുര്‍ഗന്ധം വമിക്കാനും സാധ്യതയുണ്ട്. ഫ്രിഡ്ജിലെ ഷെല്‍ഫുകളും റാക്കുകളും നീക്കം ചെയ്ത് ചെറുചൂടുള്ള വെള്ളവും ഡിറ്റര്‍ജന്റും ഉപയോഗിച്ച് കഴുകുക. ഇവ ഫ്രിഡ്ജിലും ഫ്രീസറിലും തിരികെ വയ്ക്കുന്നതിന് മുമ്പ് നന്നായി ഉണക്കുക.

ഭക്ഷണം ശരിയായി സൂക്ഷിക്കുക

നിങ്ങളുടെ ഫ്രിഡ്ജില്‍ ദുര്‍ഗന്ധം പരക്കുന്നത് തടയാന്‍ വായു കടക്കാത്ത പാത്രത്തിലോ പ്ലാസ്റ്റിക് കവറിലോ ഭക്ഷണം ശരിയായി സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുക. വെളുത്തുള്ളി, ഉള്ളി തുടങ്ങിയ ഭക്ഷണങ്ങള്‍ വായു കടക്കാത്ത പാത്രങ്ങളില്‍ സൂക്ഷിക്കുക.

ഫ്രിഡ്ജില്‍ പുതിയ ഭക്ഷണ ഇനങ്ങള്‍ ചേര്‍ക്കുന്നതിന് മുമ്പ് നിങ്ങള്‍ ഒരാഴ്ച മുമ്പ് സൂക്ഷിച്ചിരുന്ന ഭക്ഷണം എടുത്ത് കളയണം. ഫ്രിഡ്ജ് ഡ്രോയറുകളിലും ഷെല്‍ഫുകളിലും പോലും ചീഞ്ഞഴുകിപ്പോകാന്‍ സാധ്യതയുള്ളതിനാല്‍ പഴയ പഴങ്ങളും പച്ചക്കറികളും കേടായോ എന്ന് പരിശോധിക്കണം.

താപനില പരിശോധിക്കുക

താപനിലയിലെ ചെറിയ വ്യത്യാസങ്ങള്‍ പോലും ബാക്ടീരിയയുടെ വളര്‍ച്ചയ്ക്ക് കാരണമാകും. അതിനാല്‍ ഫ്രിഡ്ജിലെ താപനില ശരിയായി ക്രമീകരിക്കുക. ഫ്രിഡ്ജിനുള്ളിലെ താപനില എപ്പോഴും 4 മുതല്‍ 5 ഡിഗ്രീ സെല്‍ഷ്യസ് ആയിരിക്കണം.

വൃത്തിയാക്കാന്‍ ചില ടിപ്‌സുകള്‍

പ്രകൃതിദത്ത ഡിയോഡ്രന്റുകള്‍

ചെറുനാരങ്ങ തൊലി പോലുള്ള പ്രകൃത്തിദത്ത ഡിയോഡ്രന്റുകള്‍ ഫ്രിഡ്ജിലെ ദുര്‍ഗന്ധമകറ്റാന്‍ സഹായിക്കുന്നവയാണ്. ഓറഞ്ച്, ചെറുനാരങ്ങ, ഗ്രെയിപ്ഫ്രൂട്ട് എന്നിവയുടെ തൊലികള്‍ ഇനി കളയാതെ മാറ്റിവെച്ച് കഴുകി ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്.

ബേക്കിങ് സോഡ

ഫ്രിഡ്ജിലെ ദുര്‍ഗന്ധമകറ്റാന്‍ മികച്ച ഓപ്ഷനാണ് ബേക്കിങ് സോഡ. ഒരു ബൗള്‍ നിറയെ ബേക്കിങ് സോഡ നിറച്ച ഫ്രിഡ്ജില്‍ ഏതാനും മണിക്കൂറുകള്‍ സൂക്ഷിച്ചാല്‍ ഫലം ലഭിക്കും.

ഓട്‌സ്

ബേക്കിംഗ് സോഡ പോലെ തന്നെ, ഓട്‌സ് പ്രകൃതിദത്തമായി ദുര്‍ഗന്ധം ആഗിരണം ചെയ്യുന്നതും വീട് വൃത്തിയാക്കാന്‍ ഉപയോഗപ്രദവുമാണ്. ദുര്‍ഗന്ധം മാത്രമല്ല, ദ്രാവകങ്ങളും എണ്ണകളും ആഗിരണം ചെയ്യാന്‍ ഓട്‌സിന് കഴിയും. ഫ്രിഡ്ജ് ഷെല്‍ഫുകളില്‍ പാകം ചെയ്യാത്ത ഓട്‌സ് നിറച്ച ഒരു പാത്രം മാത്രം മതി. ഇതിനായി അലുമിനിയം പാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക.

കോഫീബീന്‍സ്

പുതുതായി പൊടിച്ച കാപ്പിക്കുരു നിങ്ങളുടെ ഫ്രിഡ്ജില്‍ നിന്ന് മാത്രമല്ല, ഷൂ റാക്കില്‍ നിന്നോ കിടപ്പുമുറിയില്‍ നിന്നോ അടുക്കളയിലെ സിങ്കിന്റെ അടിയില്‍ നിന്നോ ദുര്‍ഗന്ധം ആഗിരണം ചെയ്യും. കുറച്ച് കാപ്പിക്കുരു ബേക്കിംഗ് ഷീറ്റില്‍ ഇട്ട് രാത്രി മുഴുവന്‍ റഫ്രിജറേറ്ററില്‍ വയ്ക്കുക. പിറ്റേ ദിവസത്തേക്ക് ദുര്‍ഗന്ധം മാറിയിരിക്കും.

See also  ചക്കക്കുരുവിന്റെ ഗുണങ്ങൾ അറിയാതെ വെറുതെ കളയല്ലേ…!

Leave a Comment