നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് ജീരകം. മണം കൊണ്ടും രുചി കൊണ്ടും മനസിനെ കീഴടക്കുന്ന ഒന്നാണ് ജീരകം. ശരീരഭാരം കുറയ്‌ക്കാനും ദഹനം മെച്ചപ്പെടുത്താനും ജീരകത്തിന് കഴിയുന്നു.
ജീരക വെള്ളം കുടിക്കുന്നത് മലയാളിയുടെ ശീലം തന്നെയാണ്. കൊളസ്ട്രോൾ നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ജീരകം സഹായിക്കുന്നു. ചെറുനാരങ്ങാ നീര് ചേർത്ത് കഴിച്ചാൽ ഗർഭിണികൾക്കുണ്ടാകുന്ന ഛർദ്ദി മാറുമെന്ന് വിദഗ്ധർ പറയുന്നു. വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയുന്നതിനും ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.
എന്നാൽ ഗുണങ്ങൾക്കൊപ്പം തന്നെ ജീരകം ഉപയോഗിക്കുന്നത് വഴി ചില ദോഷങ്ങളും നിങ്ങളെ തേടിയെത്തും. ജീരക വെള്ളം കുടിക്കുമ്പോഴോ ജീരകം കഴിക്കുമ്പോഴോ പുളിച്ച് തികട്ടൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ ജീരകം കഴിക്കരുത്. നെഞ്ചിരിച്ചിൽ ഉള്ളവരും ജീരകം ഒഴിവാക്കുന്നതാണ് നല്ലത്. അമിതമായി ജീരകം കഴിക്കുന്നത് കരൾ രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. പ്രമേഹമുള്ളവരും ഇത് ഒഴിവാക്കണം. ചിലരിൽ അലർജിക്കും ജീരകം കാരണമാകുന്നു.