മേയര്‍-ഡ്രൈവര്‍ തര്‍ക്കത്തില്‍ പോലീസിന്റെ നിര്‍ണായക നീക്കം ; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്തും

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുളള തര്‍ക്കത്തില്‍ കെഎസ്ആര്‍ടി ഡ്രൈവര്‍ യദുവിനെ കുടുക്കാന്‍ പുതിയ നീക്കവുമായി പോലീസ്. ബസിലെ മെമ്മറികാര്‍ഡ് നഷ്ടപ്പെട്ടതിനാല്‍ മറ്റ് അന്വേഷണങ്ങള്‍ വഴിമുട്ടി നില്‍ക്കുമ്പോള്‍ ആശ്ലീല ആംഗ്യം കാണിച്ചെന്ന മേയറുടെ പരാതിയുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം.

കേസില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴിയെടുക്കും. ഇതിനായി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കി. തര്‍ക്കമുണ്ടായത് ഓവര്‍ടേക്കിങ്ങുമായി ബന്ധപ്പെട്ടല്ലെന്നും സ്ത്രീകളോട് മോശമായി പെരുമാറിയത് കൊണ്ടാണെന്നും ആര്യരാജേന്ദ്രന്‍ പരാതിപ്പെട്ടിരുന്നു. ഇത് ഗൗരവതരമായി എടുക്കാനാണ് പോലീസ് നീക്കം. പരാതിയില്‍ ഉറച്ചുനില്‍ക്കുമെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞിരുന്നു. യദുവിന്റെ പരാതിയില്‍ ആദ്യം പോലീസ് കേസ് എടുത്തിരുന്നെങ്കിലും പിന്നീട് കോടതി നിര്‍ദ്ദേശപ്രകാരം മേയര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ നിരത്തി എഫ്‌ഐആറിട്ട് കേസെടുത്തിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ നടപടിയുണ്ടായിട്ടില്ല. മെമ്മറിക്കാര്‍ഡിനായി ഡിപ്പോമാനേജറെയും കണ്ടക്ടര്‍ സുബിനെയും ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ സൂചനകള്‍ ലഭിച്ചില്ല.

See also  ടിപ്പർ ലോറി ബൈക്കിന് പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം…

Leave a Comment