വെള്ളത്തിലുണ്ടാക്കുന്ന പൂരി എണ്ണയിൽ ചുട്ടെടുക്കുന്നതുപോലെ പൊങ്ങിവരാൻ ഒരു സൂത്രം…

Written by Web Desk1

Published on:

തമിഴ്‌നാട്ടുകാരുടെയും മലയാളികളുടെയും പ്രിയപ്പെട്ട പ്രഭാത ഭക്ഷണ വിഭവങ്ങളിൽ ഒന്നാണ് പൂരി. കോംബോയായി കടലക്കറിയും സോയാബീൻ കറിയും ഒക്കെ ഉണ്ടെങ്കിൽ സംഗതി കുശാലായി. എന്നാൽ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന വിഭവം ആണെങ്കിലും മിക്ക വീടുകളിലും പൂരിയും കറിയും വല്ലപ്പോഴും മാത്രമായിരിക്കും ഉണ്ടാക്കുന്നത്. ധാരാളം എണ്ണ വേണ്ടിവരുന്ന വിഭവം ആയതിനാലാണ് മിക്കവരും പൂരി ഒഴിവാക്കുന്നത്.

കൊളസ്‌ട്രോൾ, അമിത വണ്ണം എന്നിവ ഉള്ളവരും വർക്ക് ഔട്ട് ചെയ്യുന്നവരും പൂരി ഒഴിവാക്കാറാണ് പതിവ്. അങ്ങനെയെങ്കിൽ എണ്ണ ഒട്ടും ഉപയോഗിക്കാതെ തന്നെ പൂരി ഉണ്ടാക്കിയാലോ?രണ്ട് കപ്പ് ഗോതമ്പ് പൊടി, രണ്ട് ടേബിൾ സ്‌പൂൺ റവ, രണ്ട് ടേബിൾ സ്‌പൂൺ മൈദ പൊടി എന്നിവ ഒരു ബൗളിൽ എടുക്കാം. മാവിൽ രണ്ട് ടേബിൾ സ്‌പൂൺ വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും ചേർക്കണം.

ഇനി എല്ലാം നന്നായി യോജിപ്പിച്ചതിനുശേഷം വെള്ളം കുറച്ച് കുറച്ചായി ചേർത്ത് മാവ് കുഴച്ചെടുക്കാം. ഇത് ഒരു അര മണിക്കൂർ മാറ്റിവയ്ക്കണം. ശേഷം പൊടി വിതറാതെ തന്നെ പൂരിക്കാവശ്യമായ വലിപ്പത്തിൽ മാവ് പരത്തിയെടുക്കാം.ഇനി ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് നന്നായി തിളച്ചുവരുമ്പോൾ പരത്തിവച്ചിരിക്കുന്ന പൂരി ഇട്ടുകൊടുത്ത് രണ്ടുവശവും പാകം ചെയ്യണം.

എണ്ണയിൽ വറുത്തെടുക്കുന്നതുപോലെ പൂരി പൊങ്ങിവരില്ല. മറിച്ച് പത്തിരിയുടെ രൂപത്തിലായിരിക്കും ലഭിക്കുക. ഇത്തരത്തിൽ പൂരി പാകം ചെയ്ത് മാറ്റിവയ്ക്കണം.അടുത്തതായി ഒരു പാൻ അടുപ്പിൽവച്ച് മൂന്ന് മിനിട്ടുനേരം പ്രീഹീറ്റ് ചെയ്യണം. ഇത്തരത്തിൽ പാൻ നന്നായി ചൂടായിക്കഴിയുമ്പോൾ ഒരു പാത്രത്തിനുമുകളിലായി വെള്ളത്തിലിട്ട് വേവിച്ചെടുത്ത പൂരി നിരത്തിവച്ച് ഇത് പാനിലേയ്ക്ക് വച്ചതിനുശേഷം അടച്ചുവച്ച് ചൂടാക്കിയെടുക്കാം. മൂന്ന് മിനിട്ടുനേരം ചൂടായിക്കഴിയുമ്പോൾ എണ്ണയിലിട്ട് വറുത്തതുപോലെ പൊങ്ങിവരുന്നത് കാണാം. എണ്ണയിൽ വറുത്തെടുക്കുന്ന പൂരിയുടെ രൂപയും രുചിയുമായിരിക്കില്ല വെള്ളത്തിൽ പാകം ചെയ്തെടുക്കുന്ന പൂരിക്ക്.

See also  ഉണങ്ങാത്ത തുണികളിലെ ദുര്‍ഗന്ധം മാറ്റാൻ സിമ്പിള്‍ ട്രിക്ക്…

Leave a Comment