ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് സ്വത്ത് തട്ടിയെടുക്കുന്ന യുവാവ് പിടിയില്‍

Written by Web Desk1

Published on:

ആലപ്പുഴ (ALAPPUZHA) : ഇൻസ്റ്റഗ്രാം (Instagram) വഴി പരിചയപ്പെടുന്ന സ്ത്രീകളെ കബളിപ്പിച്ച് സ്വത്ത് അപഹരിക്കുന്ന യുവാവ് ആലപ്പുഴയിൽ അറസ്റ്റിലായി. ഇടുക്കി പീരുമേട് സ്വദേശി അജിത്ത് ബിജു (Ajith Biju is a native of Peerumedu, Idukki) വാണ് അറസ്റ്റിലായത്. പണവും സ്വർണാഭരണവും തട്ടിയെടുത്തെന്ന ചെങ്ങന്നൂർ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. സമൂഹമാധ്യമത്തിൽ സജീവമായ ഇയാൾ സമാനമായ കേസിൽ നേരത്തെയും അറസ്റ്റിൽ ആയിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളെയാണ് അജിത്ത് ബിജു തട്ടിപ്പിന് വേദിയാക്കിയിരിക്കുന്നത്. ടിക് ടോക്കിൽ സജീവമായിരുന്ന അജിത്തിൻെറ ഇപ്പോഴത്തെ തട്ടകം ഇൻസ്റ്റഗ്രാമാണ്. പർപ്പിൾ മെൻ mr. അജിത്ത് കൃഷ്ണ (purple men mr. Ajith Krishna) എന്നായിരുന്നു അജിത്ത് ബിജുവിൻ്റെ ഇൻസ്റ്റാഗ്രാം ഐഡി. ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പരിചയപ്പെടും. പ്രണയം നടിക്കും ഓരോ ദുരിതങ്ങൾ പറഞ്ഞ് പണവും സ്വർണവും തട്ടിയെടുക്കും. തിരികെ ചോദിച്ചാൽ പിന്നെ ഭീഷണി ആണ് ആയുധം. ഇത്തരത്തിൽ ചെങ്ങന്നൂർ സ്വദേശിനിയെ കബിളിപ്പിച്ച കേസിലാണ് ഇപ്പോൾ ആലപ്പുഴ പൊലീസ് അജിത് ബിജു (Ajith Biju ) വിനെ പിടികൂടിയത്.

See also  തൃശൂർ ചാവക്കാട് 37 കുടുംബങ്ങൾ താമസിക്കുന്ന ഭൂമിക്ക് മേലെ അവകാശം ഉന്നയിച്ച് വഖഫ് ബോർഡിന്റെ നോട്ടീസ്

Related News

Related News

Leave a Comment