ആടുജീവിതം ഒടിടിയിലേക്ക്; സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാര്‍

Written by Taniniram

Published on:

തീയറ്ററുകള്‍ തരംഗമായി മാറിയ ആടുജീവിതം ഒടിടിയിലേക്ക്. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ കൊണ്ടുതന്നെ വേള്‍ഡ് വൈഡ് ബോക്‌സോഫീസ് കളക്ഷനായി 50 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ഇപ്പോഴും തീയറ്റുകളില്‍ ഹൗസ്ഫുളളാണ് ചിത്രം. ആടുജീവിതത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഹോട്‌സ്റ്റാര്‍. (Aadujeevitham OTT Streaming date)

ചിത്രം എന്നുമുതല്‍ സ്ട്രീമിംഗ് ചെയ്യുമെന്ന് ഹോട്ട്‌സ്റ്റാര്‍ അറിയിച്ചിട്ടില്ല. ചിത്രത്തിന്റെ അണ്‍കട്ട് വെര്‍ഷനായിരിക്കും ഒടിടിയില്‍ സ്ട്രീം ചെയ്യുക.ഇപ്പോള്‍ തീയേറ്ററിലുള്ളത് 2 മണിക്കൂര്‍ 57 മിനിറ്റ് ദൈര്‍ഘ്യമുള്ള വേര്‍ഷനാണ്.

മലയാളത്തില്‍ 2 ലക്ഷത്തോളം കോപ്പികള്‍ വിറ്റഴിഞ്ഞ നോവല്‍ കൂടിയാണ് യഥാര്‍ത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിന്‍ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തില്‍ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിന്‍ ആടുജീവിതമെഴുതിയത്.

See also  'ആടുജീവിതത്തിന് മറ്റൊരു സന്തോഷ വാർത്ത കൂടി..

Leave a Comment