Friday, April 4, 2025

തൊഴിലാളിയുടെ ശരീരഭാഗം റോബട്ട് സ്ക്രീനിൽ??

Must read

- Advertisement -

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളിയുടെ ശരീരഭാഗം റോബട്ട് സ്ക്രീനിൽ കണ്ടതായി സൂചന. മാരായമുട്ടം സ്വദേശിയായ ജോയിയെയാണ്‌ ഇന്നലെ രാവിലെ 11 മണിക്ക് കാണാതായത്.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള വലിയ രക്ഷാപ്രവർത്തനമാണ് തമ്പാനൂരിൽ നടക്കുന്നത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. റെയിൽവേ ട്രാക്കുകൾക്കിടയിലെ ടണലിനുള്ളിൽ ജോയി കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനമെന്ന് ഫയർഫോഴ്സ് ഡിജിപി കെ.പദ്മകുമാർ പറഞ്ഞു.

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപം ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി.

See also  തിരുവമ്പാടി ദേവസ്വം യോഗത്തിൽ സുരേഷ്‌ഗോപി പങ്കെടുത്തു; ജോയിന്റെ സെക്രട്ടറി പി.ശശിധരന്റെ മൊഴി പുറത്ത്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article