ഗുഡ്‌ ബൈ മദർഷിപ്പ്

Written by Taniniram Desk

Published on:

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യമെത്തിയ മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോ ഇന്ന് തീരം വിടും. 1930 കണ്ടെയ്‌നറുകളുമായി എത്തിയ മദർഷിപ്പിൽ നിന്നും ആയിരത്തിലേറെ കണ്ടെയ്‌നറുകള്‍ ഇതുവരെ ഇറക്കിക്കഴിഞ്ഞു. കപ്പലില്‍ നിന്ന് കണ്ടെയ്‌നര്‍ ഇറക്കുന്നത് ഇപ്പോഴു൦ പുരോഗമിക്കുകയാണ്. 607 കണ്ടെയ്‌നറുകള്‍ തിരികെ കയറ്റിയ ശേഷം റീ പൊസിഷന്‍ ചെയ്യുന്ന ജോലിയും നടക്കും. തുടര്‍ന്ന് സാന്‍ ഫെര്‍ണാണ്ടോ വിഴിഞ്ഞം തുറമുഖത്തിൽ നിന്നും യാത്ര തിരിക്കും.

കൊളംബോ തുറമുഖമാണ് സാന്‍ ഫെര്‍ണാണ്ടോയുടെ അടുത്ത ലക്ഷ്യം. പുതിയ തുറമുഖമായതിനാല്‍ ട്രയല്‍ റണ്ണില്‍ കണ്ടെയ്‌നറുകള്‍ സാവധാനത്തിലാണിറക്കിയത്.  അതുകൊണ്ടു തന്നെ കപ്പലിന്റെ മടക്കയാത്ര ഒരു ദിവസം കൂടി നീണ്ടു പോയി . മദര്‍ഷിപ്പ് യാത്ര തിരിച്ചാല്‍ നാളെ ഫീഡര്‍ വെസ്സല്‍ എത്തും.

See also  അമ്മയുടെയും അനുജന്റെയും പിറന്നാൾ ഒരുമിച്ചാഘോഷിച്ച്‌ നവ്യ….

Related News

Related News

Leave a Comment