മഞ്ജുവിന്റെ മൂന്നാം തമിഴ് ചിത്രം ഉടൻ

Written by Taniniram Desk

Published on:

മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമ മേഖലയിലും തന്റെ സാന്നിധ്യം അറിയിച്ച നടിയാണ് മഞ്ജു വാരിയർ. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണവും മഞ്ജുവിനുണ്ട്. ഇപ്പോഴിതാ മഞ്ജു വാരിയരുടെ മൂന്നാമത്തെ തമിഴ് ചിത്രത്തിന്റെ പോസ്റ്ററുകൾ പുറത്തു വന്നിരിക്കുകയാണ്.
അസുരൻ ,തുനിവ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മഞ്‍ജു വാര്യർ വീണ്ടും തമിഴിലെത്തുന്ന ചിത്രമാണ് മിസ്റ്റർ എക്സ്. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആര്യ, ഗൗതം കാർത്തിക് എന്നിവരാണ് നായക വേഷത്തിലെത്തുന്നത്.

മലയാളി താരം അനഘയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രിൻസ് പിക്‌ചേഴ്‌സ് ആണ് നിർമാണം.ഇപ്പോഴിത ചിത്രത്തിലെ മഞ്‍ജു വാര്യരുടെ ഫോട്ടോകൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.ഛായാഗ്രാഹണം നിർവഹിക്കുന്നത് അരുൾ വിൻസെന്റാണ്. ധിബു നിനാൻ തോമസ് സംഗീത സംവിധാനം നിർവഹിക്കുന്നു.
തമിഴിനുപുറമേ മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമയെത്തുമെന്ന റിപ്പോർട്ടുകളുണ്ട്.

‘ധനുഷ് നായകനായി എത്തിയ അസുരൻ ആയിരുന്നു മഞ്ജുവിന്റെ ആദ്യ തമിഴ് സിനിമ. സിനിമയിൽ മഞ്ജു അവതരിപ്പിച്ച പച്ചയമ്മാൾ എന്ന കഥാപാത്രം ഏറെ പ്രശംസകൾ നേടി. അജിത്ത് ചിത്രം തുനിവ് ആണ് മഞ്ജു അവസാനമായി എത്തിയ തമിഴ് ചിത്രം.

See also  ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന് പരാതി; നയൻതാര ചിത്രം നീക്കി നെറ്റ്ഫ്ലിക്സ്

Leave a Comment