പാർട്ടി പറഞ്ഞാൽ വയനാട്ടിൽ വീണ്ടും മത്സരിക്കാൻ തയ്യാർ; കെ. സുരേന്ദ്രൻ

Written by Web Desk1

Published on:

പാർട്ടി പറഞ്ഞാൽ വയനാട്ടിൽ വീണ്ടും മത്സരിക്കും. വയനാട്ടിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തീരുമാനമായിട്ടില്ല. എസ്എഫ്ഐ ലക്ഷണമൊത്ത ഭീകര സംഘടനയെ പോലെ പ്രവർത്തിക്കുന്നുവെന്നും ക്യാമ്പസുകളിൽ എസ്എഫ്ഐ ഗുണ്ടായിസം വ്യാപിപ്പിക്കുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

നേതാക്കൾ പ്രവർത്തകരെ കയറൂരി വിടുകയാണ്. എന്നിട്ടും മുഖ്യമന്ത്രി മൗനത്തിലാണ്. അല്‍പമെങ്കിലും ആത്മാർത്ഥത ആഭ്യന്തരമന്ത്രിയെന്ന നിലയിലുണ്ടെങ്കിൽ പ്രിൽസിപ്പലിനെ ആക്രമിച്ച കൊടും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയും സിപിഐ എമ്മും എസ്എഫ്ഐ ക്രിമിനലുകളെ സംരക്ഷിക്കുന്നു. പാർട്ടി തകർന്ന് തരിപ്പണമായിട്ടും സിപിഐ എം പാഠം പഠിച്ചില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

See also  പരസ്യപ്രചാരണം ഇന്നവസാനിക്കും..

Leave a Comment