‘നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കുമോ’? ഒടുവിൽ തീരുമാനം…

Written by Web Desk1

Published on:

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുമെന്നത് ഊഹാപോഹം മാത്രമാണെന്ന് ബി ജെ പി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ.. അടുത്ത 100 ദിവസത്തിനകം ബിജെപി നേതാക്കൾ കേരളത്തിലെ എല്ലാ വോട്ടർമാരേയും നേരിട്ട് കാണും. ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി ജെ പി കേരളത്തിൽ ചരിത്രമെഴുതും.

ഇവിടെ എം എൽ.എമാർ ഇല്ലാഞ്ഞിട്ടു പോലും മലയാളികൾക്ക് മോദി വലിയ പരിഗണന നൽകുന്നു. കേരളത്തിൽ ബിജെപി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. മോദിയുടെ ഗ്യാരണ്ടി കേരളത്തിൽ നടപ്പായി. കർഷകർക്കും സാധാരണക്കാർക്കും മോദി സഹായം നൽകി. ഇത്തവണ കേരളത്തിൽ ബിജെപി ലക്ഷ്യം കാണുമെന്നും അദ്ദേഹം പറഞ്ഞു. 2024 ൽ മോദി വീണ്ടും പ്രധാനമന്ത്രിയാവുമെന്നും മോദിയുടെ ഗ്യാരണ്ടി പറയാൻ വി ഡി സതീശൻ ദൈവമല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . ആരാണ് എന്നു നോക്കിയല്ല കേന്ദ്ര അന്വേഷണ ഏജൻസികൾ നടപടി എടുക്കുന്നതെന്ന് അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പറ‍ഞ്ഞു.

‘‘മുഖ്യമന്ത്രിയുടെ മകൾ വീണ എന്താണ് ചെയ്തത് എന്ന് എല്ലാവർക്കും അറിയാം. നിങ്ങൾക്കും അറിയാം. എക്സാലോജിക് കമ്പനിയുടെ അക്കൗണ്ട് പരിശോധിച്ചാൽ മനസിലാകും. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഎം ആരോപണത്തിൽ കാര്യമില്ല. അന്വേഷണം പൂർത്തിയാകുമ്പോൾ അതു മനസിലാകും. കേസുകളിൽ സിപിഎം – ബിജെപി ഒത്തുകളി നടക്കുന്നു എന്ന കോൺഗ്രസ് ആരോപണം തമാശയാണ്’’- അദ്ദേഹം പറഞ്ഞു.

See also  കൊളസ്ട്രോൾ പരിശോധനയും അളവും ഇനി അറിയാം പുതുമാറ്റങ്ങളിലൂടെ

Related News

Related News

Leave a Comment