Friday, April 4, 2025

വിപ്ലവ സൂര്യൻ വി എസ് അച്യുതാനന്ദന് ഇന്ന് 101-ാം പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Must read

- Advertisement -

പുന്നപ്രയിലുദിച്ച് കേരളത്തിന്റെ വിപ്ലവസൂര്യനായി ജ്വലിക്കുന്ന വി എസ് അച്യുതാനന്ദന്‍ നൂറ്റിയൊന്നിന്റെ നിറവില്‍. ഞായറാഴ്ച 102ാം വയസ്സിലേക്ക് പ്രവേശിക്കുകയാണ് അദ്ദേഹം. തിരുവനന്തപുരത്ത് വേലിക്കകത്ത് വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന വി എസിന്റെ പിറന്നാള്‍ ഇക്കുറിയും കാര്യമായ ആഘോഷങ്ങളില്ലാതെ. 1923 ഒക്ടോബര്‍ 20നാണ് ജനനം.

കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന കേക്ക് മുറിക്കല്‍ ചടങ്ങ് മാത്രമാണുണ്ടാകുകയെന്ന് മകന്‍ അരുണ്‍കുമാര്‍ പറഞ്ഞു. വൈകിട്ട് തിരുവനന്തപുരത്ത് പ്രദേശവാസികള്‍ പായസ വിതരണം ഒരുക്കിയിട്ടുണ്ട്. പുന്നപ്രയിലെ വീട്ടില്‍ സിപിഐ എം ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പിറന്നാളാഘോഷിക്കും.

വി എസ് അച്യുതാനന്ദന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ‘പ്രിയപ്പെട്ട സഖാവ് വി എസ്സിന് പിറന്നാള്‍ ആശംസകള്‍’ എന്ന് കുറിപ്പോടെയാണ് മുഖ്യമന്ത്രി ആശംസ പങ്കുവച്ചത്.

See also  ഇന്നത്തെ നക്ഷത്രഫലം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article