തൃശൂർ സ്വദേശിയുടെ ഒരു കോടിയോളം വില വരുന്ന സ്വർണം KSRTC ബസിൽ നഷ്ടപ്പെട്ടു; പോലീസ് അന്വേഷണം തുടങ്ങി

Written by Taniniram

Published on:

ചങ്ങരംകുളത്ത് ബസ് യാത്രയ്ക്കിടെ സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതി. സ്വര്‍ണവ്യാപാരിയായ തൃശ്ശൂര്‍ മാടശ്ശേരി കല്ലറയ്ക്കല്‍ സ്വദേശി ജിബിന്റെ ബാഗിലുണ്ടായിരുന്ന ഒരു കോടി രൂപയോളം രൂപ വില വരുന്ന ഒന്നര കിലോ സ്വര്‍ണമാണ് നഷ്ടപെട്ടത്. ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. ജ്വല്ലറിയില്‍ വില്‍പനയ്ക്കായി കൊണ്ടുപോയ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്

കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലാണ് സംഭവം . കുറ്റിപ്പുറത്ത് നിന്നാണ് ജിബിന്‍ ബസില്‍ കയറിയത്. തൃശൂര്‍ ഭാഗത്തെ ജ്വല്ലറിയിലേക്കായിരുന്നു യാത്ര. എടപ്പാളില്‍ എത്തിയപ്പോള്‍ ബാഗ് തുറന്നു കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടമായത് ശ്രദ്ധയില്‍പ്പെടുന്നത്.

ചങ്ങരംകുളം പൊലീസില്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബസ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു യാത്രക്കാരെ പരിശോധിച്ചെങ്കിലും സ്വര്‍ണം കിട്ടിയില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

See also  പ്രസവം കഴിഞ്ഞ് 27 ദിവസങ്ങൾ മാത്രം: കുഞ്ഞിന് പാല് നൽകിയില്ലെന്ന് ആരോപിച്ച് യുവതിക്ക് ക്രൂരമർദ്ദനം

Related News

Related News

Leave a Comment