വിവാഹക്ഷണക്കത്തിലൂടെ കെ .സി.വേണുഗോപാലിന് വോട്ടഭ്യർത്ഥന…

Written by Web Desk1

Published on:

ആലപ്പുഴ (Alappuzha) : കൗതുകമുണര്‍ത്തുന്ന വോട്ട് അഭ്യർഥിച്ചുകൊണ്ടുള്ള വിവാഹ ക്ഷണക്കത്ത്. യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാലിനുള്ള വോട്ട് അഭ്യർത്ഥനയാണ് ഈ വിവാഹ ക്ഷണക്കത്തിൽ ഉള്ളത്. . ആലപ്പുഴ മുല്ലക്കല്‍ വാര്‍ഡിലെ താഴകത്ത് വീട്ടില്‍ അബ്ദുൽ വഹീദിന്റെ മകന്‍ വസീമിന്റെ വിവാഹപത്രികയിലാണ് കെസിയെ വിജയിപ്പിക്കാന്‍ ആവശ്യപ്പെടുന്നത്.

രാഷ്ടീയ പാര്‍ട്ടികളുടെ പേരിലും പ്രസ്ഥാനങ്ങളുടെ പേരിലും ധാരാളം വിവാഹക്ഷണക്കത്തുകള്‍ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു സ്ഥാനാർഥിയുടെ ഫോട്ടോ സഹിതം വോട്ടഭ്യർഥിച്ചുകൊണ്ട് ക്ഷണക്കത്ത് ഡിസൈന്‍ ചെയ്ത് പുറത്തിറക്കിയിരിക്കുന്നത്.

കല്ല്യാണം കൂടാന്‍ വിളിക്കുന്നതിനൊപ്പം പ്രിയപ്പെട്ട സ്ഥാനാർ‌ഥിക്ക് വോട്ടു ചെയ്യാന്‍ മറക്കല്ലേ എന്ന് ഓര്‍മപ്പെടുത്തുകയുമാണ് വസീമും വാപ്പ അബ്ദുൽ വഹീദും. മേയ് 19നാണ് വിവാഹം. ചുങ്കം വാര്‍ഡ് തടയില്‍ വീട്ടില്‍ നാസ് അബ്ദുല്ലയുടെ മകള്‍ ഫാത്തിമയാണ് വധു. നേരത്തേ കെസിയുടെ ചിത്രവുമായി പുറത്തിറക്കിയ ജിഗ്‌സോ പസിലുകളും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

Related News

Related News

Leave a Comment