പിവി അൻവർ എംഎൽഎ 5 കോടി രൂപ നഷ്ടപരിഹാരം നൽകണം ; വിനു വി. ജോൺ വക്കീൽ നോട്ടീസ് അയച്ചു

Written by Taniniram

Published on:

തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനു വി ജോണ്‍ അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. അന്‍വര്‍ ഞായറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ വിനു വി. ജോണിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു.

ഒരു കൊലപാതക കേസില്‍ ഉള്‍പ്പെട്ടവരെ രക്ഷിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനു വി ജോണ്‍ എഡിജിപി എംആര്‍ അജിത് കുമാറിനെ വിളിച്ചെന്നാണ് പി വി അന്‍വര്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. സഹായിക്കാം എന്ന് അജിത് കുമാര്‍ മറുപടി പറഞ്ഞെന്നും അന്‍വര്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

See also  വയനാട് ദുരന്തം; കാണാതായ 119 പേരുടെ കരട് പട്ടിക പുറത്തിറക്കി…

Leave a Comment