Saturday, April 5, 2025

വെണ്‍പാലവട്ടം അപകടത്തില്‍ സഹോദരി സിനിക്കെതിരെ കേസെടുത്തു; അമിത വേഗതയും ഉറങ്ങിപ്പോയതും അപകടകാരണമെന്ന് പൊലീസ്

Must read

- Advertisement -

തിരുവനന്തപുരം: തിരുവനന്തപുരം വെണ്‍പാലവട്ടം അപകടത്തില്‍ സിമി എന്ന യുവതി വീണുമരിച്ച സംഭവത്തില്‍ സ്‌കൂട്ടര്‍ ഓടിച്ച സഹോദരി സിനിക്കെതിരെ പേട്ട പോലീസ് കേസെടുത്തു. അശ്രദ്ധമായും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകട കാരണമെന്ന് പൊലീസ് കണ്ടത്തെി. സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് വീണുണ്ടായ അപകടത്തില്‍ സിനിയുടെ സഹോദരി സിമി മരിച്ചിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലുവയസുളള പെണ്‍കുഞ്ഞും സിനിയും ഇപ്പോള്‍ ചികിത്സയിലാണ്. ദീര്‍ഘദൂര യാത്രയ്ക്ക് ഇവര്‍ തിരഞ്ഞെടുത്തത് ഇരുചക്രവാഹനമായിരുന്നു.

അതിരാവിലെ വെള്ളാര്‍ നിന്നും കൊല്ലത്തേക്കും തിരികെ വെള്ളാറിലേക്കും സഹോദരിമാരും നാല് വയസ്സുളളകുട്ടിയും ഇരുചക്ര വാഹനത്തിലാണ് യാത്ര ചെയ്തത്. മഴക്ക് മുമ്പ് വേഗം വീട്ടിലെത്താന്‍ അമിത വേഗത്തിലാണ് വണ്ടിയോടിച്ചത്. ക്ഷീണത്താല്‍ കണ്ണുകളടഞ്ഞ് പോകുകയും ചെയ്തു. ആ സമയത്താണ് നിയന്ത്രണം വിട്ട് വാഹനം കൈവരിയിലിടിച്ചതെന്നാണ് ഇവരില്‍ നിന്നും പൊലീസിന് ലഭിച്ച പ്രാഥമിക മൊഴി. ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ അനുമാനം.

See also 
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article