വ്യാപാരി 30 കാരനെ കൊലപ്പെടുത്തി; എന്തിനെന്നോ??

Written by Web Desk1

Published on:

ദില്ലിയിലെ ഷകുര്‍പൂരില്‍ തന്റെ കടയില്‍ നിന്നും പലചരക്ക് വാങ്ങാത്തതിന്റെ പേരില്‍ മുപ്പതുകാരനെ കടയുടമ കമ്പി വടികണ്ട് ആക്രമിക്കുകയും കത്രിക കൊണ്ട് കുത്തിയും കൊലപ്പെടുത്തി. ഇക്കഴിഞ്ഞ ജൂണ്‍ 30നാണ് വിക്രം കുമാറിനെയും മകനെയും കടയുടമ ആക്രമിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് കടയുടമ ലോകേഷ് ഗുപ്ത ഇയാളുടെ മക്കളായ പ്രിയാന്‍ഷ്, ഹര്‍ഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗുപ്ത പലചരക്ക് കട നടത്തുകയാണ്. വിക്രമിന്റെ കുടുംബം ഇയാളുടെ കടയിലെ സ്ഥിരം കസ്റ്റമറായിരുന്നു. ഒരു മാസം മുമ്പ് ചില കാരണങ്ങള്‍ മൂലം സാധനങ്ങള്‍ വിക്രമിന്റെ കുടുംബം ഇവിടെ നിന്ന് വാങ്ങാതായി. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 10 മണിക്കും ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസ് പറയുന്നു.

വഴക്കിനിടയില്‍ വിക്രമിന്റെ തലയിലാണ് ഇരുമ്പ് കമ്പികൊണ്ടുള്ള അടിയേറ്റത്. ഗുപ്തയും മക്കളും ചേര്‍ന്നാണ് വിക്രമിനെ ആക്രമിച്ചത്. കൂടാതെ കഴുത്തില്‍ കത്രിക കൊണ്ട് കുത്തുകയും ചെയ്തു.

See also  പറഞ്ഞുപറ്റിച്ച് അയോധ്യയിലേക്ക് കൊണ്ടുപോയ ഭര്‍ത്താവിനെതിരെ കേസ്….

Leave a Comment