Sunday, April 6, 2025

“മകളുടെ കാര്യത്തിൽ കള്ളം പറയുന്ന പിണറായി, കേന്ദ്രം നൽകിയ പണത്തിന്‍റെ കണക്കിൽ സത്യം പറയുമോ”:-വി.മുരളീധരൻ

Must read

- Advertisement -

ഡൽഹി: കേരളത്തിന്‍റെ കേന്ദ്ര സര്‍ക്കാരിനെതിരായ സമരം “അങ്ങാടിയിൽ തോറ്റതിന് അമ്മയോട്” എന്ന പഴമൊഴി പോലെയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ(V. Muraleedharan ). ധനമന്ത്രി വസ്തുതകൾ തെറ്റാണ് എന്ന് തെളിയിക്കാൻ അവരെ വെല്ലുവിളിക്കുന്നുവെന്നും ജന്തർമന്തറിൽ മൈക്ക് കെട്ടിയല്ല സഭയിലാണ് മറുപടി വേണ്ടതെന്നും കേന്ദ്രമന്ത്രി ഡൽഹിയിൽ പറഞ്ഞു. ധനമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു എന്നാണെങ്കിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകാം. മാധ്യമങ്ങളെ ഉപയോഗിച്ച് കള്ള പ്രചരണം നടത്തുകയാണ് ഇടതുസർക്കാരെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

ഇടത് പിന്തുണയോടെ യുപിഎ (UPA )ഭരണം നടന്നപ്പോൾ കേരളത്തിന് ലഭിച്ചതിന്‍റെ നാലിരട്ടി ഇന്ന് ലഭിക്കുന്നുണ്ട്. 57000 കോടിയുടെ കണക്ക് പാർലമെൻറിൽ ആരും ഉന്നയിച്ചില്ല. പത്ത് ചോദ്യങ്ങൾ താൻ ചോദിച്ചതിന് ഇതുവരെ മറുപടി ലഭിച്ചില്ല. അഴിമതിക്കാരെല്ലാം ഒരുമിച്ച് വന്നിരുന്നാൽ സമരം വിജയിക്കുമെന്ന് കരുതേണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മകളുടെ കാര്യത്തിൽ കള്ളം പറയുന്ന പിണറായി, കേന്ദ്രം നൽകിയ പണത്തിന്‍റെ കണക്കിൽ സത്യം പറയുമോ എന്നും കേന്ദ്രമന്ത്രി ചോദിച്ചു. കൈക്കൂലി ന്യായീകരിക്കാൻ പാടുപെടുന്ന മുഖ്യമന്ത്രി മദ്യ അഴിമതി നടത്തിയ കേജ്രിവാളിനെ കൂട്ടുപിടിച്ച് ഡൽഹിക്ക് വന്നിട്ട് കാര്യമില്ല. ധനകാര്യ കമ്മിഷന്‍റെ മാനദണ്ഡം തിരുത്തണം എന്നാണ് ആവശ്യമെങ്കിൽ ജന്തർ മന്ദറിൽ(Jantar Mantar) സമരം ചെയ്യുകയല്ല വേണ്ടതെന്നും സംസ്ഥാനങ്ങളുമായി ചർച്ച ചെയ്താണ് ധനകാര്യ കമ്മീഷൻ മാനദണ്ഡം രൂപീകരിച്ചതെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

See also  അധിക്ഷേപത്തിനൊടുവില്‍ രാജി, കൂടല്‍മാണിക്യക്ഷേത്രത്തിലെ കഴകക്കാരന്‍ ബിഎ ബാലു രാജിവെച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article