ബൈക്ക് മറിഞ്ഞു ബസിനടിയില്‍പ്പെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം

Written by Web Desk1

Published on:

കോട്ടയം (Kottayam): കാറിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കില്‍ നിന്ന് വീണ വിദ്യാർഥി ബസിനടിയിൽ പെട്ട് മരിച്ചു. ചിറ്റാർ മണ്ണാപറമ്പിൽ അമൽ ഷാജി (Amal Shaji in Chittar Mannaparam) (18) ആണ് മരിച്ചത്. പാലാ സെന്റ് തോമസ് കോളേജി (Pala St. Thomas College) ലെ ഒന്നാം വർഷ ബി.കോം വിദ്യാർഥിയാണ്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാനപാത (Etumanur-Poonjar State Highway) യിൽ പുലിയന്നൂർ ജംങ്ഷനിലായിരുന്നു അപകടം.

പുലിയന്നൂരിൽ പോയി തിരികെ വരികയായിരുന്ന അമൽ കാറിനെ മറിക്കടക്കുമ്പോഴാണ് ഇടിച്ചത്. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് മറിയുകയും അമൽ എതിരെ വന്ന ടൂറിസ്റ്റു ബസ്സിന്റെ അടിയിലേക്ക് തെറിച്ച് പോകുകയുമായിരുന്നു. ബസ്സിന്റെ പിൻഭാഗത്തെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങിയാണ് ദാരുണമായ മരണം സംഭവിച്ചത്.

ഷാജിയുടേയും ഗ്രേസിന്റേയും മകനാണ് അമൽ ഷാജി. സഹോദരി എലിസബത്ത്.

See also  പിക്കപ്പ് വാന്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു

Related News

Related News

Leave a Comment