ഓണാഘോഷങ്ങൾക്ക് പിന്നാലെ ഖജനാവ് കാലി; സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം; അഞ്ചു ലക്ഷം വരെയുള്ള ബില്ലുകൾ മാത്രം പാസ്സാക്കും

Written by Taniniram

Published on:

ഓണാഘോഷങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. ട്രഷറിയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചുലക്ഷം രൂപയില്‍ അധികമുള്ള ബില്ലുകള്‍ മാറിനല്‍കുന്നില്ല. നേരത്തേ 25 ലക്ഷമായിരുന്നു പരിധി. ഇത് കരാറുകാരെയും ആനുകൂല്യ വിതരണത്തേയും ബാധിക്കും.

ബില്ലുകള്‍ മാറുന്നതിന് നേരത്തേ അഞ്ചുലക്ഷമായിരുന്നു പരിധി. ഈവര്‍ഷം ജൂണിലാണ് അത് 25 ലക്ഷമാക്കി ഉയര്‍ത്തിയത്. സാമ്പത്തികപ്രതിസന്ധി തുടരുന്നതിനാല്‍ ട്രഷറി വീണ്ടും പഴയ അവസ്ഥയിലായി. ഡിസംബര്‍വരെ ഇനി കടമെടുക്കാന്‍ ശേഷിക്കുന്നത് 1200 കോടി രൂപയാണ്. ഈ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത് സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പകുതിയിലാണ്. ഈ ഘട്ടത്തില്‍ നിയന്ത്രണം വന്നാല്‍ പദ്ധതികള്‍ പലതും ഒഴിവാക്കേണ്ടിവരും. പണം ഇല്ലാത്തതിനാല്‍ കരാറുകളുടെ ബില്ലുകള്‍ ബാങ്കുവഴി മാറാവുന്ന ബില്‍ ഡിസ്‌ക്കൗണ്ടിങ് സംവിധാനത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തി.

See also  കേന്ദ്രം സംസ്ഥാനത്തിന് 4,000 കോടി അനുവദിച്ചു....

Related News

Related News

Leave a Comment