Thursday, April 3, 2025

തൃശൂരിൽ തടിലോറി കയറി ഇറങ്ങി കൊല്ലപ്പെട്ടവർ തൃപ്രയാർ ഏകാദശി കാരണം സ്ഥലം മാറി കിടന്നുറങ്ങിയവർ, വണ്ടിയോടിച്ചത് ലൈസൻസില്ലാത്ത ക്ലീനർ , നാട്ടിക അപകടത്തിൽ ഡ്രൈവറും ക്ലീനറും അറസ്റ്റിൽ

Must read

- Advertisement -

തൃശൂര്‍: തൃശൂര്‍ നാട്ടികയില്‍ തടി ലോറി കയറിയുണ്ടായ അപകടത്തില്‍ ഡ്രൈവറും ക്ലീനറും അറസ്റ്റില്‍. കണ്ണൂര്‍ ആലങ്കോട് സ്വദേശി ക്ലീനറായ അലക്‌സ് (33), ഡ്രൈവര്‍ ജോസ്(54) എന്നവരാണ് അറസ്റ്റിലായത്. മദ്യ ലഹരിയിലായിരുന്ന ക്ലീനര്‍ അലക്‌സ് ആണ് വാഹനമോടിച്ചത്. ഇയാള്‍ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

അപകടമുണ്ടാക്കിയതിന് ശേഷം വാഹനം നിര്‍ത്താതെ പോയി. എന്നാല്‍ പിന്നാലെ എത്തിയ നാട്ടുകാര്‍ ദേശീയ പാതയില്‍ നിന്നാണ് ഇയാളെ തടഞ്ഞത്. ലോറി തടഞ്ഞുനിര്‍ത്തിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഗോവിന്ദാപുരം ചെമ്മണം തോട് സ്വദേശികളാണ് മരിച്ചതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.
തടി കയറ്റി വന്ന ലോറി അമിത വേഗതയിലായിരുന്നു. ബാരിക്കേഡിനെ ഇടിച്ചു തകര്‍ത്ത് മുമ്പോട്ടു വന്ന ലോറി അമ്പത് മീറ്റര്‍ അകലെ കിടന്നുറങ്ങിയ നാടോടികളുടെ ജീവനാണ് എടുത്തത്. സാധാരണ ഇവര്‍ റോഡിന് മറുഭാഗത്താണ് കിടന്നിരുന്നത്. എന്നാല്‍ തൃപ്രയാര്‍ ഏകാദശി കാരണം ആ ഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയും മറ്റും ചെയ്യേണ്ടതുണ്ടായിരുന്നു. അതു കൊണ്ട് അവര്‍ രാത്രിയില്‍ വാഹനം വരില്ലെന്ന് ഉറപ്പമുള്ള മറ്റൊരിടം കണ്ടെത്തി. അവിടെ സുഖമായി കിടന്നുറങ്ങുമ്പോള്‍ മദ്യ ലഹരിയില്‍ ക്ലീനര്‍ ഓടിച്ച ആ ലോറി വില്ലാനായി എത്തുകയായിരുന്നു.

നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് അതി ദാരുണമായ സംഭവമുണ്ടായത്. നാടോടികളായ 2 കുട്ടികള്‍ ഉള്‍പ്പടെ 5 പേരാണ് മരിച്ചത്. കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

പുലര്‍ച്ചെ 4 നാണ് അപകടം സംഭവിച്ചത്. കിടന്നുറങ്ങിയ സംഘത്തില്‍ 10 പേര്‍ ഉണ്ടായിരുന്നു. കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോവുന്ന തടി കയറ്റിയ ലോറിയാണ് ആളുകള്‍ ഉറങ്ങിക്കിടന്നയിടത്തേക്ക് ഇടിച്ചുകയറിയത്. സംഭവ സ്ഥലത്തുവെച്ചു തന്നെ 5 പേരും മരിച്ചു. 7 പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബാരിക്കേഡ് മറിഞ്ഞുവന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

See also  പടയപ്പ വീണ്ടും മൂന്നാറിന് പരിഭ്രാന്തി………
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article