തൃശൂരില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഗുണ്ടാ തലവന്‍ പാര്‍ട്ടി നടത്തിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആവേശം സിനിമയിലെ ഫഹദ് ഫാസില്‍ കഥാപാത്രം രംഗന്‍ പറയുന്ന ‘ എടാ മോനെ ‘ എന്നു തുടങ്ങുന്ന ഡയലോഗുമായാണ് ഗുണ്ടാ സെറ്റിന്റെ റീല് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇരട്ടക്കൊലപാതക കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ തൃശ്ശൂര്‍ കുറ്റൂര്‍ സ്വദേശിയായ അനൂപ് ആണ് പാടത്ത് പാര്‍ട്ടി നടത്തിയത്. അനൂപിന്റെ സുഹൃത്തുക്കളും പരിചയക്കാരുമായ 60 ഓളം പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. പങ്കെടുത്തവര്‍ എല്ലാം തന്നെ കൊലക്കേസ് പ്രതികളും ഗുണ്ടകളുമാണ്. 60 ഓളം പേര്‍ പാടത്ത് കൂടിയത് അറിഞ്ഞ പോലീസ് എത്തുന്നതും അനൂപ് പോസ്റ്റ് ചെയ്താ റീലില്‍ കാണാം. അച്ഛന്റെ മരണം നടന്നതിനുശേഷം കൂട്ടുകാര്‍ക്ക് ഭക്ഷണം നല്‍കിയില്ല. അതിനാണ് പാടത്ത് കൂടിയത് എന്നാണ് അനൂപ് പോലീസിന് നല്‍കിയ വിശദീകരണം. കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചു വരുന്നു.
തൃശൂരില്‍ ഗുണ്ടകളുടെ ആഘോഷം രംഗയണ്ണന്‍ സ്റ്റൈലില്‍; ആവേശം മോഡല്‍ പാര്‍ട്ടിയില്‍ പങ്കെടുത്തത് കൊടുംക്രിമിനലുകള്‍

- Advertisement -