Thursday, April 3, 2025

13.5 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവതി അടക്കം മൂന്നുപേർ പിടിയിൽ

Must read

- Advertisement -

മലപ്പുറം (Malappuram ) : 13.5 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎ (MDMA worth Rs 13.5 lakh) യുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയിലായി. നിലമ്പൂര്‍ വടപുറത്ത് എക്സൈസ് സംഘ (Excise team at Nilambur Vadapuram ) മാണ് മൂന്നുപേരെ കുടുക്കിയത്. താമരശ്ശേരി വെളിമണ്ണ സ്വദേശി പാലാട്ട് ശിഹാബുദ്ദീന്‍ (Palat Shihabuddin, a resident of Velimanna, Thamarassery), തിരുവമ്പാടി സ്വദേശി ഷാക്കിറ (Shakira hails from Thiruvanampadi), നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഇജാസ് (Muhammad Ijaz, a native of Nilambur) എന്നിവരാണ് അറസ്റ്റിലായത്. കാറിൽ കടത്തിക്കൊണ്ടുവന്ന് ചില്ലറ വില്പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.

265.14 ഗ്രാം എം ഡി എം എയാണ് ഇവരില്‍ നിന്നും പിടികൂടിയത്. കാളികാവ് എക്സൈസ് ഇന്‍സ്പെക്ടറു (Kalikavu Excise Inspector) ടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

ചില്ലറ വില്‍പ്പനക്കാര്‍ക്ക് ലഹരിമരുന്ന് എത്തിച്ച് നല്‍കുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് എക്സൈസ് പറഞ്ഞു. സ്ത്രീകളെ ഒപ്പംകൂട്ടിയാണ് ഇവർ കച്ചവടത്തിന് ഇറങ്ങുന്നത്. സ്ത്രീകളെ സംഘത്തിൽ ഉൾപ്പെടുത്തിയാൽ പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലാണ് തീരുമാനം.

See also  ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല 2024 ഫെബ്രുവരി 25ന്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article