പട്ടാപ്പകൽ വൻ കവർച്ച; 50 പവനും നാലര ലക്ഷം രൂപയും കവർന്നു

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) ആറ്റിങ്ങലിൽ വലിയകുന്ന് സ്വദേശി ഡെൻ്റൽ സർജൻ ഡോ. അരുൺ ശ്രീനിവാസി (Dental surgeon Dr. Arun Srinivas) ൻ്റെ വീട്ടിലാണ് വീട് കുത്തിത്തുറന്ന് മോഷണം നടന്നത്.. 50 പവൻ സ്വർണാഭരണങ്ങളും നാലര ലക്ഷം രൂപയും കവർന്നു.

വർക്കലയിൽ കഴിഞ്ഞ ദിവസം ബന്ധുവിൻ്റെ മരണ ചടങ്ങിൽ പങ്കെടുക്കാൻ ഡോ. അരുണും കുടുംബവും (Dr. Arun and family) പോയതായിരുന്നു. ചടങ്ങുകൾ പൂർത്തിയാക്കി രാത്രി തിരിച്ചെത്തിയപ്പോൾ വീടിൻ്റെ മുൻ വാതിൽ തുറന്നു കിടക്കുന്നതായാണ് കണ്ടത്. വീടിനുള്ളിൽ പരിശോധിച്ചപ്പോൾ കിടപ്പുമുറിയിലെ ലോക്കർ തകർത്ത നിലയിലായിരുന്നു.

50 പവൻ സ്വർണാഭരണങ്ങളും നാലര ലക്ഷം രൂപയും നഷ്ടപ്പെട്ടതായാണ് വിവരം. ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവികൾ പരിശോധിച്ചുവരികയാണ്.

See also  ലൈംഗിക പീഡന ആരോപണം ; മുകേഷിനെതിരെ കേസ് എടുത്തു; ബലാത്സംഗ കുറ്റം ചുമത്തി

Leave a Comment