തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം ഇന്റർനാഷണൽ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐ.ബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തി. (IB officer found dead at the immigration section of Thiruvananthapuram International Airport) പത്തനംതിട്ട സ്വദേശി മേഘ (24) യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ചാക്കയിലെ റെയില്‍ പാളത്തിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
ഒരു വര്‍ഷം മുമ്പാണ് മേഘ എമിഗ്രേഷന്‍ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് മേഘയുടെ മൃതദേഹം പേട്ടക്കും ചാക്കക്കും ഇടയിലെ റെയില്‍പാളത്തില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പൊലിസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കുറച്ചുനാളുകളായി മേഘ മാനസിക പ്രയാസങ്ങള്‍ കാണിച്ചിരുന്നതായി ഐ.ബി ഉദ്യോഗസ്ഥര്‍ പറഞ്ഞെന്ന് പൊലിസ് വ്യക്തമാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ പേട്ട പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു.