ജനറൽ മാനേജർക്ക് ഔഡി(Audi), ഒരാൾക്ക് വെന്യൂ(Venue), മറ്റൊരാൾക്ക് സെൽടോസ്(Celtose), മൂന്ന് ജീവനക്കാർക്ക് ഒല (Ola)സ്കൂട്ടർ . ഇത് സ്വപ്നമല്ല യാഥാർഥ്യമാണ്. ജീവനക്കാരെ അനുമോദിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് വിലപിടിപ്പുള്ള കാറും സ്കൂട്ടറുമൊക്കെ സമ്മാനമായി നൽകിയത്. കോഴിക്കോട്(Kozhikode) ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യാപ് ഇൻഡക്സ് (Cap Index)എന്ന ബ്രോക്കിങ് ഏജൻസിയാണ്(Broking Agency) ജീവനക്കാർക്ക് ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങൾ നൽകി സർപ്രൈസ് ഒരുക്കിയത്.
കമ്പനിയുടെ ജനറൽ മാനേജർക്ക് സമ്മാനമായി കമ്പനി നൽകിയത് 65 ലക്ഷത്തിന്റെ ഔഡി ക്യു 3 കാറാണ് . ജനറൽ മാനേജർക്ക് പുറമെ മറ്റ് അഞ്ച് ജീവനക്കാർക്കും കാറും സ്കൂട്ടറുമെല്ലാം സമ്മാനമായി നൽകി.
നിലവിൽ 60 ജീവനക്കാരാണ് കമ്പനിയിലുള്ളത്. 2019ൽ ചോയിസ് ഇക്വിറ്റി ബ്രോക്കിങ്ങുമായി ചേർന്നാണ് കമ്പനി ആരംഭിച്ചത്. 2022ൽ മോത്തിലാലുമായി സഹകരിക്കാൻ തുടങ്ങി. സ്വന്തമായി ബ്രോക്കിങ് നടത്താനാണ് ലക്ഷ്യം വയ്ക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ അതിന് സാധിക്കും. കഴിഞ്ഞ സാമ്പത്തിക വർഷം ആഷ്ടെൽ ഗ്രൂപ്പ് കമ്പനിയുടെ 40 ശതമാനം ഷെയർ വാങ്ങി. കമ്പനിയുടെ പ്രകടനം വിലയിരുത്തിയാണ് അവർ നിക്ഷേപിക്കാൻ തയാറായത്. ദുബായ്, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിൽ ഓഫീസുണ്ട്. കൊച്ചിയിൽ മേയ് ഒന്നുമുതൽ ആരംഭിക്കും. ജനുവരി 14ന് കേരളത്തിലെ ഏറ്റവും വലിയ ബ്രോക്കിങ് സെന്റർ കോഴിക്കോട് ആരംഭിച്ചു. 10,000 സ്ക്വയർ ഫീറ്റുള്ള ഓഫീസാണ് ഉദ്ഘാടനം ചെയ്തത് കമ്പനി സിഇഒ ത്വയിബ് മൊയ്തീൻ പറഞ്ഞു.