നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ കുത്തിവയ്‌പിന്‌ പിന്നാലെ അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു;

Written by Web Desk1

Updated on:

തിരുവനന്തപുരം (Thiruvananthapuram)∙ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയി ൽ കുത്തിവയ്പ്പ് എടുത്തതിനെ തുടർന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു. കാട്ടാക്കട സ്വദേശി കൃഷ്ണ തങ്കപ്പൻ (28) ആണ് മരിച്ചത്. ചികിത്സാ പിഴവാണെന്നാണ് ബന്ധുക്കളുടെ പരാതി. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു.

വയറുവേദനയുമായാണ് കൃഷ്ണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താലൂക്ക് ആശുപത്രിയിൽ കുത്തിവയ്പ് നൽകി. നേരത്തെ ഇവർക്ക് ആസ്മയും അലർജിയും സംബന്ധിച്ച പ്രശ്നങ്ങളുണ്ടായിരുന്നു. ഇതൊന്നും പരിഗണിക്കാതെ കുത്തിവയ്പ്പ് നൽകിയതോടെ രോഗി അബോധാവസ്ഥയിലായെന്നാണ് ബന്ധുക്കളുടെ പരാതി. ആരോഗ്യസ്ഥിതി വഷളായതോടെ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് രാവിലെ മരണം സംഭവിച്ചു.

See also  കേരളത്തില്‍ കനത്തമഴ; തൃശൂരില്‍ പ്രളയത്തിന് സമാനം; ആറ് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്, വ്യാപകമായ നാശനഷ്ടങ്ങള്‍

Related News

Related News

Leave a Comment