പ്രമാടം (Pramadam) : ഉറക്കമില്ലാതെ പെരുമ്പാമ്പ് ഭീതിയിൽ ഒരു കുടുംബം. പ്രമാടം മറൂർ പത്മസരോവരം സൂര്യ ഗിരീഷും കുടുംബവുമാണ് നാല് ദിവസമായി രാത്രിയിൽ ഭീതിയോടെ ഉറങ്ങാതെ കഴിയുന്നത്. പകൽ സമീപത്തെ കുറ്റിക്കാട്ടിൽ കഴിയുന്ന കൂറ്റന്‍ പെരുമ്പാമ്പ് രാത്രിയാകുന്നതോടെ വീട്ടിന് മുന്നിലെ ഗേറ്റിനടുത്തെത്തിയാണ് സഹവാസം. നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പിനെ സമീപിച്ചെങ്കിലും അവർ തിരിഞ്ഞുനോക്കിയിട്ടില്ല.
വനംവകുപ്പിന് ഇപ്പോൾ വരാനാകില്ലെന്ന മറുപടിയാണ് ഇവർക്ക് ലഭിച്ചത്. കഴിഞ്ഞ നാല് ദിവസമായി വീട്ടിലെത്തുന്ന പെരുമ്പാമ്പിനെ പുലർച്ചെ മുതൽ കാണാതാകും. രാത്രി മുഴുവൻ ലൈറ്റിട്ട് പെരുമ്പാമ്പ് വീടിന്നുള്ളിലേക്ക് കയറാതിരിക്കാൻ ഉറക്കമിളച്ചിരിക്കുകയാണ് ഗിരീഷും കുടുംബവും.