Monday, April 14, 2025

‘അപ്രതീക്ഷിത’ അതിഥി വീട്ടിൽ എത്തി രാത്രി ​ഗേറ്റിന് മുന്നിൽ കിടപ്പ്, ഉറക്കമില്ലാതെ കുടുംബം…

Must read

- Advertisement -

പ്രമാടം (Pramadam) : ഉറക്കമില്ലാതെ പെരുമ്പാമ്പ് ഭീതിയിൽ ഒരു കുടുംബം. പ്രമാടം മറൂർ പത്മസരോ​വരം സൂര്യ ​ഗിരീഷും കുടുംബവുമാണ് നാല് ദിവസമായി രാത്രിയിൽ ഭീതിയോടെ ഉറങ്ങാതെ കഴിയുന്നത്. പകൽ സമീപത്തെ കുറ്റിക്കാട്ടിൽ കഴിയുന്ന കൂറ്റന്‍ പെരുമ്പാമ്പ് രാത്രിയാകുന്നതോടെ വീട്ടിന് മുന്നിലെ ​ഗേറ്റിനടുത്തെത്തിയാണ് സഹവാസം. നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പിനെ സമീപിച്ചെങ്കിലും അവർ തിരിഞ്ഞുനോക്കിയിട്ടില്ല.

വനംവകുപ്പിന് ഇപ്പോൾ വരാനാകില്ലെന്ന മറുപടിയാണ് ഇവർക്ക് ലഭിച്ചത്. കഴിഞ്ഞ നാല് ദിവസമായി വീട്ടിലെത്തുന്ന പെരുമ്പാമ്പിനെ പുലർച്ചെ മുതൽ കാണാതാകും. രാത്രി മുഴുവൻ ലൈറ്റിട്ട് പെരുമ്പാമ്പ് വീടിന്നുള്ളിലേക്ക് കയറാതിരിക്കാൻ ഉറക്കമിളച്ചിരിക്കുകയാണ് ​ഗിരീഷും കുടുംബവും.

See also  പശുവിനെ കുളിപ്പിക്കാന്‍ പോകുന്നതിനിടെ സ്ലാബ് തകര്‍ന്ന് മാലിന്യകുഴിയില്‍ വീണ് ക്ഷീരകര്‍ഷകന്‍ മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article