കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനെ പോലീസ് ചോദ്യം ചെയ്തു

Written by Taniniram

Published on:

തിരുവനന്തപുരം : നവകേരള യാത്രയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടിയുമായി പ്രതിഷേധിച്ച കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ സേനാംഗം സന്ദീപ് എന്നിവരെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. നേരത്തെ ഇവര്‍ക്ക് നിരവധി തവണ നോട്ടീസ് അയച്ചെങ്കിലും ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അരുണും സംഘം മറ്റൊരു കേസിന്റെ ആവശ്യത്തിനായി തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെത്തിയപ്പോഴാണ് ഇരുവരുടെയും മൊഴിയെടുത്തത്. മുഖ്യമന്ത്രിയുടെ ജീവന്‍ രക്ഷിക്കുക എന്ന ജോലിമാത്രമേ തങ്ങള്‍ ചെയ്തിട്ടുളളൂവെന്നും ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായുളള നടപടി മാത്രമെ നടന്നിട്ടുളളൂവെന്നും പ്രതികള്‍ മൊഴി നല്‍കി.

ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ഡിസംബര്‍ 16 നായിരുന്നു കേസിന് കാരണമായ സംഭവം നടന്നത്. മുഖ്യമന്ത്രിയുടെ നവകേരള സദസ് ആലപ്പുഴ പര്യടനത്തിനത്തിന്റെ ഭാഗമായി കടന്ന് പോയപ്പോള്‍ കരിങ്കൊടിയുമായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം കടന്ന്് പോയതിന് ശേഷം വാഹനത്തില്‍ നിന്ന് ഇറങ്ങിയ ഇവര്‍ പോലീസിന്റെ സാന്നിധ്യത്തില്‍ അകാരണമായി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് കോടതി നിര്‍ദ്ദേശത്തില്‍ ഇവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

See also  അച്ഛൻ മകളെ പീഡിപ്പിച്ചുവെന്ന് വ്യാജപരാതി നല്‍കിയ അമ്മയ്ക്ക് അഞ്ചുവര്‍ഷം തടവ്

Related News

Related News

Leave a Comment