Thursday, April 3, 2025

രക്ഷിതാക്കളുടെ മൊഴി പൂർണമായി വിശ്വസിക്കാൻ പറ്റാതെ പൊലീസ് വഴിമുട്ടുന്നു

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : പേട്ടയിൽ നിന്നും പെൺകുട്ടിയെ കാണാതായ കേസിൽ പൊലീസ്. (Police) വഴിമുട്ടുന്നു. രക്ഷിതാക്കളുടെ മൊഴി സാധൂകരിക്കുന്ന തെളിവ് ലഭിച്ചിട്ടി ല്ലെന്ന് പൊലീസ് അറിയിച്ചു. മൊഴിയിൽ പറയുന്ന രാത്രിസമയത്ത് തട്ടിക്കൊണ്ടുപോകൽ നടന്നതിനു തെളിവില്ല. ആ സമയത്ത് പരിസരത്ത് അസ്വഭാവിക നീക്കങ്ങൾ നടന്നിട്ടില്ലെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. പരിസരപ്രദേശങ്ങളിലെ ഇന്നലെ മുതലുള്ള സി.സി.ടി.വി ദൃശ്യങ്ങൾ (CCTV footage) പൊലീസ് പരിശോധിക്കുന്നുണ്ട്.

കുട്ടിയെ കാണാതായി 12 മണിക്കൂർ പിന്നിട്ടിട്ടും ഒരു സൂചനയിലേക്കും പൊലീസിന് എത്താനായിട്ടില്ല. ജില്ലയിലും ജില്ലയ്ക്കു പുറത്തും രണ്ട് വയസുകാരിക്കായി വ്യാപക തെരച്ചിൽ തുടരുകയാണ് . അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടക്കുന്നത്. തിരുവനന്തപുരത്തിനു പുറമെ അയൽജില്ലകളിലും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കന്യാകുമാരി പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.

ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് പേട്ടയിൽനിന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ബിഹാർ സ്വദേശികളായ അമർദീപ്-റബീനദേവി ദമ്പതികളുടെ മകൾ മേരി (Amardeep-Rabinadevi’s daughter Mary) യെയാണ് കാണാതായത്. ആക്ടിവ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണു കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണു സംശയിക്കുന്നത്. പേട്ട ഓൾ സെയിന്റ്സ് കോളജിനു സമീപത്തെ വഴിയരികിലാണു കുട്ടികൾ ഉറങ്ങിയിരുന്നത്. കോളജിനു പിറകുവശത്തെ ചതുപ്പിൽ ടെന്റ് അടിച്ചാണ് ഇവർ താമസിച്ചിരുന്നത്. കാണാതാകുമ്പോൾ കറുപ്പിൽ പുള്ളിയുള്ള ടീ ഷർട്ടാണു കുട്ടി ധരിച്ചിരുന്നതെന്നു കുടുംബം പറയുന്നു.

രാത്രി ഒൻപതരയോടെ ഭക്ഷണം കഴിഞ്ഞ് കിടന്നതായിരുന്നു. ഇതിനുശേഷം രാത്രി 12 മണിയോടെ രണ്ടാമത്തെ സഹോദരന്റെ ബഹളം കേട്ടാണു ദമ്പതികൾ ഉണരുന്നത്. ഈ സമയത്ത് കുട്ടി ഇവിടെയുണ്ടായിരുന്നില്ല. തുടർന്ന് പരിസരങ്ങളിലെല്ലാം തിരച്ചിൽ നടത്തിയെങ്കിലും കാണാനായില്ല. ഒടുവിൽ, ദമ്പതികൾ പേട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

എന്തെങ്കിലും സംശയമോ സൂചനയോ ലഭിക്കുന്ന പൊതുജനങ്ങളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. വിവരങ്ങൾ അറിയിക്കാനായി പേട്ട പൊലീസ് നമ്പറുകൾ പുറത്തുവിട്ടു. വിവരങ്ങൾ ലഭിക്കുന്നവർ 9497947107, 9497960113, 9497980015, 9497996988 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

See also  പൊലീസ് ലഹരിക്കേസ് പ്രതിയ്ക്കെതിരെ നടപടി എടുത്തു ; സ്വത്ത് കണ്ടുകെട്ടി, ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article