- Advertisement -
തിരുവനന്തപുരം (Thiruvananthapuram) : വാമനപുരം (Vamanapuram) സ്വദേശിയായ വി എസ് അനിൽ എന്ന അഭിഭാഷകനെ (Advocate VS Anil) യാണ് വീട്ടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ആറ്റിങ്ങൽ ബാറിലെ അഭിഭാഷക(Advocate at Attingal Bar) നാണ് അനിൽ. അഭിഭാഷകരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്തതിന് ശേഷമാണ് അനിൽ ജീവനൊടുക്കിയത്. ഗ്രൂപ്പിൽ അനിലിന്റെ സന്ദേശം കണ്ട സഹപ്രവർത്തകർ ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്.