അമ്മയ്ക്കും കൊച്ചു മകൾക്കും കൊമ്പൻ കാവൽ നിന്നു; സുജാത പറയുന്നു…

Written by Web Desk1

Published on:

കൽപ്പറ്റ (Kalppatta) : ചൂരൽമലയിലെ ഉരുൾപൊട്ടലിൽനിന്ന് കൊച്ചുമകൾക്കൊപ്പം ഓടിരക്ഷപ്പെടുന്നതിനിടെ കാട്ടനയ്ക്ക് മുന്നിലകപ്പെട്ട നിമിഷത്തെക്കുറിച്ച് ദുരിതാശ്വാസ ക്യാമ്പിൽനിന്ന് അഞ്ഞിശച്ചിലയിൽ സുജാത പറഞ്ഞത് അത്ഭുതത്തോടെയും കണ്ണീരോടെയുമാണ് മലയാളികൾ കേട്ടത്. ‘കൊമ്പനന്നേരം അനങ്ങാതെനിന്നു’ കഴിഞ്ഞദിവസം മേപ്പാടിയിൽ നിന്ന് കേട്ട ഒരു പ്രതികരണത്തിൽ എല്ലാവരുടെയും മനസിലുടക്കിയ ഒരുവാചകമാണിത്.

രക്ഷപ്പെട്ട് ഓടുകയാണെന്നും ഉപദ്രവിക്കരുതെന്നും പറഞ്ഞപ്പോൾ കൊമ്പൻ (കാട്ടാന) കണ്ണീരണിഞ്ഞെന്നാണ് സുജാത പറയുന്നത്. അപകടം നടന്ന ദിവസം പുലർച്ചെ രണ്ടുമതൽ നേരം വെളുക്കുന്നതുവരെ കാട്ടിൽ കാട്ടാനയ്ക്കരികിലാണ് തങ്ങൾ കഴിഞ്ഞതെന്നാണ് സുജാത പറയുന്നത്. പെരുമഴയ്ക്കിടെ കാപ്പിക്കാടിന് നടുവിലൂടെ ഓടി രക്ഷപ്പെടുമ്പോഴാണ് സുജാതയും സംഘവും കാട്ടാനയ്ക്ക് മുന്നിൽ അകപ്പെട്ടത്. മരണത്തിൽ നിന്ന് രക്ഷപ്പെട്ട്, മരണത്തിലേക്ക് തന്നെ എത്തിയെന്നാണ് ആനയ്ക്ക് മുന്നിൽ അകപ്പെട്ടപ്പോൾ തോന്നിയതെന്നും സുജാത പറയുന്നു.

See also  ടി.ശരത്ചന്ദ്രപ്രസാദ് കോണ്‍ഗ്രസ് വിട്ടു

Related News

Related News

Leave a Comment