Wednesday, April 2, 2025

സൂര്യകുമാര്‍ യാദവ് റിട്ടേണ്‍സ് ! മുംബൈക്ക് തകര്‍പ്പന്‍ ജയം

Must read

- Advertisement -

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ബൗളര്‍മാരെ ഗ്രൗണ്ടിന്റെ നാലുപാടും അടിച്ചുപറത്തി മുംബൈ ഇന്ത്യന്‍സ് ബാറ്റ്‌സ്മാന്മാര്‍.ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ഏഴ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബി. എട്ട് വിക്കറ്റിന് 196 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത മുംബൈ 15.3 ഓവറില്‍ ലക്ഷ്യം കടന്നു.

23 പന്തില്‍ നാല് സിക്സറും അഞ്ച് ഫോറുമടക്കം 53 റണ്ണുമായി പുറത്താകാതെനിന്ന ദിനേഷ് കാര്‍ത്തിക്ക്, 26 പന്തില്‍ നാല് സിക്സറും മൂന്ന് ഫോറുമടക്കം 50 റണ്ണെടുത്ത രജത് പാടീദാര്‍, 40 പന്തില്‍ മൂന്ന് സിക്സറും നാല് ഫോറുമടക്കം 61 റണ്ണെടുത്ത നായകനും ഓപ്പണറുമായ ഫാഫ് ഡു പ്ലെസിസ് എന്നിവരാണ് ആര്‍.സി.ബിയെ മികച്ച നിലയിലെത്തിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ബാറ്റ്‌സ്ന്മാര്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും (34 പന്തില്‍ അഞ്ച് സിക്സറും ഏഴ് ഫോറുമടക്കം 69), രോഹിത് ശര്‍മ (24 പന്തില്‍ മൂന്ന് സിക്സറും മൂന്ന് ഫോറുമടക്കം 38) എന്നിവര്‍ മികച്ച തുടക്കമാണ് മുംബൈക്ക് നല്‍കിയക്. പിന്നീടെത്തിയ സൂര്യകുമാര്‍ യാദവ് (19 പന്തില്‍ നാല് സിക്സറും അഞ്ച് ഫോറുമടക്കം 52), ആര്‍സിബി ബൗളര്‍മാരെ ഗ്രൗണ്ടിന്റെ നാല്പാടും അടിച്ചുപറത്തിയതോടെ മത്സരം മുംബൈയുടെ കൈപ്പിടിയിലൊതുങ്ങുകയായിരുന്നു.

See also  തൃശൂര്‍ കളക്ടര്‍ കൃഷ്ണതേജ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ഉദ്യോഗസ്ഥ സംഘത്തിലേക്ക്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article