Thursday, April 3, 2025

തൃശൂരിനെ ഇളക്കിമറിച്ച് സുരേഷ് ഗോപിയുടെ റോഡ് ഷോ ;മാതാവിന് സ്വര്‍ണ്ണം നല്‍കിയത് എന്റെ ത്രാണിക്ക് അനുസരിച്ച്

Must read

- Advertisement -

സ്ഥാനാര്‍ഥി പ്രഖ്യാപനം ഔദ്യോഗികമായി വന്നതിന് പിന്നാലെ സുരേഷ് ഗോപി (Suresh Gopi) തൃശൂരിലെ പ്രചരണ രംഗത്തേക്ക.്് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന സുരേഷ് ഗോപിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ച് ബൈക്ക് റാലിയുടെ അകമ്പടിയോടെ സ്വരാജ് റൗണ്ടിലേക്ക് ആനയിച്ചു. തുടര്‍ന്ന് റോഡ് ഷോയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. റോഡ് ഷോ സ്വരാജ് റൗണ്ട് ചുറ്റി കോര്‍പ്പറേഷന് മുന്നില്‍ സമാപിച്ചു. (Suresh Gopi)
നാളെമുതല്‍ എല്ലാ നിയോജന മണ്ഡലങ്ങളിലും റോഡ് ഷോയോെടെ പ്രചരണം മുറുക്കാനാണ് ബിജെപി ആലോചിക്കുന്നത്.

തൃശൂര്‍ ലൂര്‍ദ് പള്ളിയില്‍ സമര്‍പ്പിച്ച കിരീടത്തിലെ സ്വര്‍ണത്തിന്റെ തൂക്കം സംബന്ധിച്ച വിഷയത്തിലും ഇന്ന് സുരേഷ് ഗോപി വിശദീകരണം നടത്തി.തന്റെ ത്രാണിക്കനുസരിച്ചുള്ള കിരീടമാണ് നല്‍കിയതെന്നും തന്നേക്കാളധികം നല്‍കുന്ന വിശ്വാസികള്‍ ഉണ്ടാകും. താന്‍ നല്‍കിയ കിരീടത്തിന്റെ സ്വര്‍ണം അളക്കുന്നവര്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലേക്ക് പോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

See also  എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷ നാളെ തുടങ്ങുന്നു : കുട്ടികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article