Friday, April 4, 2025

സുരേഷ് ഗോപിക്ക് 4.68 കോടി വരുമാനം.8 വാഹനങ്ങള്‍ സ്വന്തം

Must read

- Advertisement -

തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ എന്‍.ഡി. എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി നാമനിര്‍ദ്ദേശ പത്രിക നല്‍കിയതിന് പിന്നാലെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. ആകെ വരുമാനം 4.68 കോടി രൂപ. 40000 രൂപ കൈയ്യിലുണ്ട്. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 24 ലക്ഷം രൂപയും 7 ലക്ഷം രൂപയുടെ മ്യൂച്വല്‍ ഫണ്ട് / ബോണ്ട് എന്നിവയുമുണ്ട്. പോസ്റ്റോഫീസില്‍ 67 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ഇതിന് പുറമെ 1025 ഗ്രാം സ്വര്‍ണം സുരേഷ് ഗോപിയുടെ കൈവശമുണ്ട്. 53 ലക്ഷം രൂപയാണ് മൂല്യം.

ഭാര്യയുടെ പേരില്‍ 54 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണവും 2 മക്കളുടെ പേരില്‍ 36 ലക്ഷം രൂപ വരുന്ന സ്വര്‍ണവമുണ്ട്. 2023 – 24 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ അടിസ്ഥാനമാക്കിയാണ് കണക്ക്. ഭാര്യക്ക് 4.13 ലക്ഷം വരുമാനമുണ്ട്. 4.07 കോടിയിലധികം രൂപയുടെ ജംഗമ ആസ്തിയും സുരേഷ് ഗോപിക്കുണ്ട്. രണ്ട് മക്കളുടെ പേരില്‍ 3 കോടിയിലേറെ രൂപയുടെ ജംഗമ ആസ്തിയുണ്ട്. കൂടാതെ
സുരേഷ് ഗോപിയുടെ പേരില്‍ 1.87 ലക്ഷം രൂപ മൂല്യമുള്ള സ്വത്തുണ്ട്. 2.53 കോടി രൂപ വിലവരുന്ന എട്ട് വാഹനങ്ങളും തിരുനെല്‍വേലിയില്‍ 82.4 ഏക്കര്‍ സ്ഥലവും സ്വന്തമായുണ്ട്. 61 ലക്ഷം രൂപാ ബാങ്കുകളില്‍ ലോണുണ്ടെന്നും സുരേഷ് ഗോപി സത്യവാങ്മൂലത്തില്‍ പറയുന്നു.

See also  രാമക്ഷേത്രം ഉദ്ഘാടനം; എല്ലാവരും വീടുകളില്‍ ജനുവരി 22ന് വിളക്ക് തെളിയിക്കണമെന്ന് കെ എസ് ചിത്ര
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article