ലുലുവില്‍ നിന്ന് ഒന്നര കോടി തട്ടി ഒളിവിലായ മലയാളി അറസ്റ്റില്‍

Written by Taniniram

Published on:

ലുലു ഗ്രൂപ്പില്‍ നിന്നും ഒന്നര കോടിയോളം രൂപ അപഹരിച്ചു മുങ്ങിയ മലയാളിയെ അബുദബി പോലീസ് പിടികൂടി. കണ്ണൂര്‍ സ്വദേശി മുഹമ്മദ് നിയാസ് ആണ് പിടിയിലായത്. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. ലുലു ഗ്രൂപ്പ് അബുദാബി പൊലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി. നിയാസ് കഴിഞ്ഞ 15 വര്‍ഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്.

See also  ഗർഭിണിയായ സഹപ്രവര്‍ത്തകയ്ക്ക് വിഷം ചേര്‍ത്ത പാനീയം നൽകിയ യുവതിയ്ക്കെതിരെ കേസ്...

Leave a Comment