ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി മാർഗരേഖയ്ക്ക് സുപ്രീം കോടതി സ്റ്റേ, പ്രായോഗികമല്ലെന്നും കോടതി നിരീക്ഷണം

Written by Taniniram

Published on:

ന്യൂഡൽഹി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി മാർഗരേഖയ്‌ക്ക് സുപ്രീം കോടതി സ്‌റ്റേ. ചട്ടങ്ങൾ പാലിച്ച് ആന എഴുന്നള്ളിപ്പ് നടത്താമെന്ന് ജസ്‌റ്റിസ് ബി.വി നാഗരത്ന അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ദേവസ്വങ്ങൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ഹ‌ർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

250 വർഷങ്ങളായി നടക്കുന്ന ആചാരമാണ് തൃശൂർ പൂരമെന്നും, എല്ലാ നിയമങ്ങളും അനുസരിച്ചാണ് തൃശൂർ പൂരം അടക്കമുള്ളവ സംഘടിപ്പിക്കുന്നതെന്ന് ദേവസ്വം കമ്മിറ്റികൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. മറ്റുള്ള പരാതികൾക്കൊന്നും തൃശൂർ പൂരം അടക്കമുള്ളവ ഇടയാക്കിയിട്ടില്ല. അത്തരൊരു സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവ് അപ്രായോഗികമാണെന്ന് സിബൽ കോടതിയെ ധരിപ്പിച്ചു. മാത്രമല്ല, യുനെസ്കോയുടെ പട്ടികയിലുള്ള വലിയൊരു ആചാരപരമായ ചടങ്ങാണ് പൂരത്തിന്റേതെന്നും പ്രധാനമായും കപിൽ സിബൽ വാദത്തിൽ വ്യക്തമാക്കി. തുടർന്ന് ഹൈക്കോടതി ഉത്തരവ് പ്രായോഗികമല്ലെന്ന് തോന്നുവെന്ന് ജസ്‌റ്റിസ് നാഗരത്ന പ്രതികരിച്ചു. ആന ഉടമകൾക്കും, സംസ്ഥാന സർക്കാരിനും ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

മൃഗസംരക്ഷണ സ്നേഹികളുടെ സംഘടന തടസഹർജിയുമായി കോടതിയിൽ എത്തിയിരുന്നു. ആനകളുടെ എഴുന്നള്ളിപ്പ് നിയമങ്ങൾ പാലിക്കാതെയാണെന്നും , പലയിടങ്ങളിലും ആനകൾ വിരണ്ടോടിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്നും, ജീവനടക്കം ഭീഷണിയുണ്ടാകുന്ന സാഹചര്യമാണെന്നുമാണ് മൃഗസംരക്ഷണ സ്നേഹികളുടെ സംഘടന വാദിച്ചത്.

എന്നാൽ എല്ലാ നിയമങ്ങളും അനുസരിച്ചാണ് പൂരങ്ങൾ നടത്തുന്നതെന്നും, എന്തെങ്കിലും വീഴ്‌ചയുണ്ടായിൽ ഉത്തരവാദിത്തം ദേവസ്വങ്ങൾക്കായിരിക്കുമെന്നും കപിൽ സിബൽ വാദിച്ചു.

See also  ഒഡിഷയിലെ 6974 സ്‌കൂളുകൾ സ്‌മാർട്ടാക്കാൻ കെൽട്രോൺ; 164 കോടിയുടെ ഓർഡർ

Leave a Comment