കിയയുടെ ചെറു എസ്‌യുവി സിറോസ് ഇന്നിറങ്ങും; വാഹന പ്രേമികൾ ആഹ്ളാദത്തിൽ

Written by Taniniram Desk

Published on:

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ ഇന്ന് പുതിയ കാര്‍ അവതരിപ്പിക്കും. കാര്‍ നിര്‍മ്മാതാക്കളുടെ രണ്ടാമത്തെ സബ്-4 മീറ്റര്‍ കോംപാക്ട് എസ് യുവിയായി കിയ സിറോസ് ആണ് അവതരിപ്പിക്കാന്‍ പോകുന്നത്. കിയ സോണറ്റ് ആണ് ആദ്യ സബ്-4 മീറ്റര്‍ കോംപാക്ട് എസ് യുവി. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025ലായിരിക്കും വാഹനത്തിന്റെ ഇന്ത്യയിലെ ലോഞ്ച്.

സോണറ്റിനും സെല്‍റ്റോസിനും ഇടയിലുള്ള മോഡലായിട്ടാണ് സിറോസ് കിയയെ അവതരിപ്പിക്കുന്നത്. വിശാലമായ ഇന്റീരിയറും ഫീച്ചറുകളാല്‍ സമ്പന്നമായ കാബിനുമുള്ള മോഡലായിരിക്കും കിയ സിറോസ്. പ്രതീക്ഷിക്കുന്ന വില ഒമ്പതു മുതല്‍ 17 ലക്ഷം രൂപ വരെയാണ്. കുത്തനെയുള്ള എല്‍ഇഡി ഹെഡ്ലാംപുകളും ഡിആര്‍എല്ലുകളും എടുത്തുകാണിക്കുന്നുണ്ട് മുന്‍ഭാഗത്ത്. അതേസമയം വശങ്ങളിലെ ഫ്ളഷ് ഫിറ്റിങ് ഡോര്‍ ഹാന്‍ഡിലും ചതുരാകൃതിയിലുള്ള വീല്‍ ആര്‍ക്കുകളും നീണ്ട റൂഫ് റെയിലുകളും ബ്ലാക്ഡ് ഔട്ട് സി പില്ലറുകളുമെല്ലാമാണ് മറ്റു ഡിസൈന്‍ സവിശേഷതകള്‍.

വലിയ ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജര്‍, ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ട്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് പ്രധാന ഇന്റീരിയര്‍ ഫീച്ചറുകള്‍. പുതിയ സ്റ്റിയറിങ് വീലും മികച്ച സെന്റര്‍ കണ്‍സോളും റിയര്‍ എസി വെന്റുകളും റിക്ലൈനിങ് പിന്‍ സീറ്റുകളുമെല്ലാം സിറോസിന്റെ അധിക ഫീച്ചറുകളായി മാറുന്നു. കൂടാതെ, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, 360-ഡിഗ്രി കാമറ, പനോരമിക് സണ്‍റൂഫ്, ലെവല്‍-2 ADAS തുടങ്ങിയ സവിശേഷതകളുമുണ്ട്.

സോണറ്റിന്റെ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് സിറോസിലെ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍. മാനുവല്‍, ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ആറു വകഭേദങ്ങള്‍ സിറോസിനുണ്ടാവും. ഉയര്‍ന്ന വകഭേദത്തിലാവും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുണ്ടാവുക. ബേസ്, മിഡ് വേരിയന്റുകളില്‍ മാനുവല്‍ ട്രാന്‍സ്മിഷനുകളുണ്ടാവും.

See also  കൊല്ലം സാമ്പ്രാണിക്കൊടിയിലേക്ക് അഷ്ടമുടിക്കായലിലൂടെ ഒരു യാത്ര…

Leave a Comment