- Advertisement -
തിരുവനന്തപുരം : ആറ്റുകാലില്‍ ഏഴ് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം. ആറ്റുകാല്‍ സ്വദേശി അനുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് മര്‍ദ്ദനത്തിന് കൂട്ട് നിന്ന അമ്മ അഞ്ജനയെയും ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആറ് മാസമായി രണ്ടാനച്ഛന്‍ കുട്ടിയെ നിരന്തരം ഉപദ്രവിക്കുണ്ടെന്നാണ് പരാതി. നായയെ കെട്ടുന്ന ബെല്‍റ്റ് കൊണ്ട് അനു കുട്ടിയെ അടിക്കുമായിരുന്നു. പച്ചമുളക് തീറ്റിക്കുക, അടിവയറ്റില്‍ ചട്ടുകം വെച്ച് പൊള്ളിക്കുക, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിക്കുക, ഫാനില്‍ കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരതകളും ഇയാള്‍ ചെയ്തിരുന്നതായി പൊലീസ് പറയുന്നു.