ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര നടയിൽ മഹാവിസ്മയം…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര നടയിൽ മഹാവിസ്മയത്തിന് സാക്ഷ്യം വഹിച്ച് ഭക്തജനങ്ങൾ. വിഷുവ ദിവസമായ ഇന്ന് രാവിലെ 6.15 ന് ഉദയ സൂര്യ രശ്മികൾ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ ധ്വജ സ്തംഭത്തിൽ പതിച്ച് ഗർഭ ഗൃഹം വരെ എത്തി ചേർന്നു.

ഇന്നു വൈകിട്ട് 5.30 ന് കിഴക്കേകോട്ടയിൽ നിന്നാൽ സൂര്യൻ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഗോപുരത്തിന്റെ മധ്യത്തിലുള്ള താഴിക കുടത്തിന്റെ പിറകിലായി കാണാൻ സാധിക്കും. സൂര്യൻ ആദ്യത്തെ കവാടത്തിൽ പ്രവേശിച്ച് പതിയെ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ഗോപുര വാതിലുകളിൽ പ്രവേശിച്ച് അപ്രത്യക്ഷമാകുന്നത് കാണാൻ സാധിക്കും.

വർഷത്തിൽ രണ്ടു ദിവസം മാത്രം കാണാൻ കഴിയുന്ന അത്യപൂർവമായ കാഴ്ചയാണിത്. വിഷുവത്തിൽ സൂര്യൻ കൃത്യം കിഴക്കും കൃത്യം പടിഞ്ഞാറുമാണ് ഉദിക്കുന്നത്. പത്മനാഭ സ്വാമി ക്ഷേത്ര ഗോപുരവാതിൽ കൃത്യമായ കിഴക്കും കൃത്യമായ പടിഞ്ഞാറുമായി നിർമ്മിച്ചിരിക്കുന്നതിനാലാണ് ഈ അപൂർവ ദൃശ്യം കാണാനാകുന്നത്.

Leave a Comment