അച്ഛനെ വേണ്ടേ? കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകന്‍ കടന്നുകളഞ്ഞു

Written by Taniniram

Updated on:

കൊച്ചി: തൃപ്പൂണിത്തുറയില്‍ മനസാക്ഷിയെ നടുക്കുന്ന സംഭവം. കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് മകന്‍ കടന്നുകളഞ്ഞു. കിടപ്പുരോഗിയായ ഷണ്മുഖന് മൂന്ന് മക്കളാണ്. മകന്‍ അജിത്തിന്‍റെ കൂടെയായിരുന്നു താമസം. വാടക വീട്ടില്‍ താമസിക്കുന്ന അജിത്ത് വാടക കൊടുക്കാതെ ഉടമയുമായി തര്‍ക്കത്തിലായിരുന്നു. കഴിഞ്ഞദിവസമാണ് എല്ലാ സാധനങ്ങളുമെടുത്ത് വീട് മാറിയത്. ഷണ്‍മുഖനെ ശുശ്രൂഷിക്കുന്നതിന്‍റെ പേരില്‍ മക്കള്‍ തമ്മില്‍ സ്ഥിരം വഴക്കായിരുന്നു.

വീട്ടുടമ പോലീസില്‍ വിവരമറിയച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തുകയായിരുന്നു. 24 മണിക്കൂറായി ഭക്ഷണം കഴിക്കാതിരുന്ന ഷണ്‍മുഖന് വീട്ടുടമയാണ് ഇപ്പോള്‍ ഭക്ഷണം നല്‍കുന്നത്. മകന്‍ അജിത്തിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വേളാങ്കണ്ണിയിലാണെന്ന മറുപടിയാണ് ലഭിച്ചത്. തൃശൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഒരു മകളെ സംഭവം അറിയിച്ചെങ്കിലും ഇതുവരെ എത്തിയിട്ടില്ല.

See also  കരയിലെ തിരച്ചിൽ നിർത്തുന്നു! മലയാളി രക്ഷാപ്രവർത്തകരോട് മടങ്ങാൻ നിർദ്ദേശിച്ച് കർണാടക പോലീസ്; രഞ്ജിത് ഇസ്രായേലിന്റെ മുഖത്തടിച്ചെന്നും പരാതി

Related News

Related News

Leave a Comment