കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബത്തിന് നേരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വ്യാജ പ്രചരണങ്ങള്‍ നടക്കുന്നു. അര്‍ജുന്റെ അമ്മ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ വാക്കുകള്‍ എഡിറ്റ് ചെയ്ത് മാറ്റിയതായി കുടുംബം ആരോപിച്ചു. കുടുംബം കോഴിക്കോട് സൈബര്‍ സെല്ലില്‍ പരാതി നല്‍കി.
സര്‍ക്കാരിനും സൈന്യത്തിനും എതിരെ സംസാരിച്ചെന്ന തരത്തില്‍ വാക്കുകളെ വളച്ചൊടിച്ചെന്നും കുടുംബം പരാതിയില്‍ ആരോപിക്കുന്നു.
കര്‍ണാടക ഷിരൂരില്‍ നദിയില്‍ അര്‍ജുന്റെ ലോറി കണ്ടെത്തിയതിനു പിന്നാലെയാണ് സൈബര്‍ ആക്രമണം രൂക്ഷമായത്. മാധ്യമങ്ങളെ കാണുന്നതിനു പോലും കഴിഞ്ഞ ദിവസം കുടുംബം എത്തിയില്ല കേരളത്തില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് നിരവധിപ്പേരാണ് ഷിരൂരിലേക്ക് പോയത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കുന്നവരാണ് സമൂഹ മാധ്യമത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നത്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാറുള്ള രഞ്ജിത് ഇസ്രായേലിനെതിരെയും രൂക്ഷമായ ആക്രമണമാണ് സോഷ്യല്‍ മീഡിയില്‍ നടക്കുന്നത്.