ആലപ്പുഴ (Alappuzha) : മാന്നാർ ഇരമത്തൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അഞ്ച് പേരുടെ നില ഗുരുതരം. (One person died after two bikes collided in Iramathur, Mannar. The condition of five people is serious.) ചെന്നിത്തല സ്വദേശി അജിത്തിന്റെ മകൻ ജഗൻ (23) ആണ് മരിച്ചത്. പരിക്കേറ്റവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരെ വെൻ്റിലേറ്ററിലേക്ക് മാറ്റി.
മാന്നാറിലെ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം കഴിഞ്ഞ് രാത്രി തിരിച്ചു മടങ്ങും വഴിയാണ് അപകടം. രണ്ട് ബൈക്കുകളിൽ സഞ്ചരിച്ച ആറ് പേരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഇരു ബൈക്കുകളും പൂർണമായി തകർന്നു.
ഇരമത്തൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെന്നിത്തല ഒന്നാം വാർഡ് പറയങ്കേരി കാരാത്തറയിൽ പുത്തൻവീട്ടിൽ അജിത്തിന്റെ മകൻ ജഗൻ (23) ആണ് മരിച്ചത്. 4 പേർക്കു ഗുരുതരമായി പരുക്കേറ്റു. മാന്നാർ തൃക്കുരട്ടി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം കണ്ട് വീട്ടിലേക്കു മടങ്ങവെ ഇരമത്തൂർ ഭാഗത്തുവച്ച് നിയന്ത്രണംവിട്ട് എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.