ഷിരൂർ ദൗത്യം; അർജ്ജുൻ്റെ ലോറിയിലെ തടികഷ്ണം ലഭിച്ചു, ടയർ കിട്ടിയ സ്ഥലത്ത് ഡൈവിംഗ് നടത്തും…

Written by Web Desk1

Published on:

ഷിരൂർ (Shirur) : ഗംഗാവലി പുഴയിൽ അർജുനടക്കം മൂന്ന്പേർക്കായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. തിരച്ചിലിൽ ലോറിയുടെ പിൻ ടയറുകൾ ലഭിച്ചെങ്കിലും അത് അർജുൻ ഓടിച്ച ലോറിയുടേതല്ലെന്ന് ഉടമ പ്രതികരിച്ചു. അർജ്ജുൻ്റെ ട്രക്കിലെ തടികഷ്ണവും ലഭിച്ചിട്ടുണ്ട്.

ടയറുകൾ കിട്ടിയ ഇടത്ത് വീണ്ടും ഡൈവിംഗ് നടത്താനാണ് നിലവിലെ തീരുമാനം. ഡ്രഡ്ജർ എത്തിച്ചാണ് ഇപ്പോൾ തിരച്ചിൽ പുരോഗമിക്കുന്നത്. ഇന്നത്തെ ഷിരൂർ ദൗത്യത്തിൽ അർജുന്റെ കുടുംബം തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

കൃത്യമായ ഏകോപനത്തോടെയുള്ള തിരച്ചിൽ കാണുന്നുണ്ടെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു. അർജുന്റെ ട്രക്ക് ഉണ്ട് എന്ന് സംശയമുള്ള സ്ഥലത്ത് ആണ് മണ്ണ് നീക്കിയുള്ള പരിശോധന നടത്തുന്നത്. മറ്റു നിർദ്ദേശങ്ങൾ ഒന്നും അധികൃതർക്ക് മുന്നിൽ വെക്കാനില്ലെന്ന് അർജുന്റെ കുടുംബം വ്യക്തമാക്കി.

See also  പ്രധാനമന്ത്രിയുടെ കേരള സന്ദർശനം, തലസ്ഥാനത്ത് റോഡ് ഷോ

Related News

Related News

Leave a Comment