‘അപമാനം നേരിട്ട സ്ഥലത്ത് വീണ്ടുമെത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല’; സന്ദീപ് വാര്യർ…

Written by Web Desk1

Published on:

സന്ദീപ് വാര്യർ ബിജെപി വിടുന്നു എന്ന വാർത്തയോട് ആദ്യമായി പ്രതികരിച്ച് ഫേസ്ബുക്ക് കുറിപ്പിട്ടു. സന്ദീപ് വാര്യരുടെ പ്രതികരണം. ‘ചില മാനസിക പ്രയാസങ്ങൾ നേരിട്ടിട്ടുണ്ട്. അതൊരു സത്യമാണ്. അതു മറച്ചുവെക്കാൻ സാധിക്കില്ല. ഒരു മനുഷ്യൻ്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. അത് കേവലം ഒരു പരിപാടിയിൽ സംഭവിച്ച അപമാനം മാത്രമല്ല. Chain of events ആണ്. അതൊന്നും ഞാനിപ്പോൾ പറയാൻ ഉദ്ദേശിക്കുന്നില്ല’ സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. ബിജെപി ജയിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നതെന്നും എന്നാൽ അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

തന്റെ അമ്മ മരിച്ചപ്പോൾ മറ്റ് പാർട്ടിയിലെ നോതാക്കൾ വിളിക്കുകയും അന്വേഷിക്കുകയും ചെയ്തപ്പോൾ പോലും സ്വന്തം പാർട്ടിക്കാർ അന്വേഷിച്ചില്ലെന്നും സന്ദീപ് വാര്യർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

See also  നേന്ത്ര പഴത്തിന്റെ ഈ ഗുണങ്ങൾ അറിയാമോ???

Leave a Comment