- Advertisement -
തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ ശക്തമായ കടലാക്രമണം, തിരുവനന്തപുരത്ത് പുല്ലുവിള മുതല്‍ പൊഴിയൂര്‍ വരെയും പൂന്തുറ , വലിയതുറ, കാവളം ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമായി.ശക്തമായ തിരമാലയില്‍ പൊഴിയൂരില്‍ മ്പതോളം വീടുകളില്‍ വെള്ളം കയറി. വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പൊഴിക്കരയില്‍ റോഡ് പൂര്‍ണമായി വെള്ളത്തിനടിയിലായി.
വര്‍ക്കല, അഞ്ചുതെങ്ങ്, കൊല്ലം ബീച്ചുകളിലും ശക്തമായ തിരമാലകളുണ്ടായി. അവധി ദിവസമായതിനാല്‍ ധാരാളം വിനോദസഞ്ചാരികളുണ്ടായിരുന്നു. കോവളത്ത് വിനോദസഞ്ചാരികള്‍ക്ക് താത്ക്കാലികമയി വിലക്കേര്‍പ്പെടുത്തി.